ദേഹത്ത് ഒട്ടിക്കാവുന്ന സ്റ്റിക്കറുകള്‍ ഉപയോഗിച്ച് ഇനി മുതല്‍ ഫോണ്‍ ചെയ്യുകയും പാട്ടു കേള്‍ക്കുകയും ചെയ്യാം. ടച്ച് സെന്‍സിറ്റീവായ സ്റ്റിക്കറുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.
ദേഹത്ത് എവിടേയും ഒട്ടിക്കാവുന്ന ഈ സ്റ്റിക്കറുകളില്‍ അമര്‍ത്തുന്നതിന്റെ വ്യത്യാസമനുസരിച്ച് ഫോള്‍ അറ്റന്‍ഡ് ചെയ്യുകയോ ഒരു പാട്ടു പ്ലേ ചെയ്യുകയോ മ്യൂസിക് പ്ലെയര്‍ വോള്യം മാറ്റുകയോ ചെയ്യാം. സ്റ്റിക്കറില്‍ ചെലുത്തേണ്ട മര്‍ദ്ദം ഉപയോഗിക്കുന്ന വ്യക്തിയുടെ തൊലിയുടെ തരമനുസരിച്ച് വ്യത്യാസപ്പെടും.
കമ്മാന്‍ഡുകള്‍ സ്വീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന ഒരു ഇന്‍പുട്ട് ഡിവൈസ് ആയി സ്റ്റിക്കറുകള്‍ പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. ശരീരത്തിന്റെ ഇഷ്ടമുള്ള സ്ഥലത്ത് ഒട്ടിക്കാം എന്നതാണ് ഇത്തരം സ്റ്റിക്കറുകളുടെ പ്രത്യേകത.
അതുകൊണ്ടു തന്നെ ഇന്‍പുട്ട് നല്‍കാനുള്ള സ്ഥലം ഉപയോക്താക്കള്‍ക്ക് യഥേഷ്ടവും സൗകര്യപ്രദമായും ലഭ്യമാകുന്നു. ഐസ്കിന് എന്നറിയപ്പെടുന്ന പുതിയ സാങ്കേതിക വിദ്യ മനുഷ്യ ശരീരത്തെ കൂടുതല്‍ സാങ്കേതിക വിദ്യയോട് അടുപ്പിക്കുമെന്ന് വിദഗ്ദര്‍ പറയുന്നു.
ഉപയോക്താക്കള്‍ക്ക് ടാറ്റൂ പോലെ ശരീരത്തില്‍ പതിക്കും മുമ്പ് സ്റ്റിക്കറുകള്‍ സ്വന്തമായി ഡിസൈന്‍ ചെയ്യാനും സൗകര്യമുണ്ട്. സിലിക്കണ്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന സ്റ്റിക്കറുകള്‍ വലിച്ചു നീട്ടാവുന്നതും മടക്കാവുന്നതുമാണ്.
ശരീരത്തിനു യോജിച്ചതും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാത്തതുമായ ഒരു ജൈവപശ കൊണ്ടാണ് സ്റ്റിക്കറുകള്‍ ശരീരത്തോട് ചേര്‍ത്ത് ഒട്ടിക്കുക. നിലവില്‍ കേബിള്‍ വഴി കമ്പ്യൂട്ടര്‍ സിസ്റ്റവുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തിക്കുക. എന്നാല്‍ ഭാവിയില്‍ മൈക്രോചിപ്പുകളുടെ സഹായത്തോടെ വയര്‍ലെസ് ആയി സ്റ്റിക്കറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല