1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 8, 2015

യുവ സന്യാസിനി സാധ്വി ബാലികാ സരസ്വതിയെ കുടുക്കാന്‍ കര്‍ണാടക പോലീസ് വലവിരിക്കുന്നു. മങ്കളുരുവില്‍ വച്ച് നടത്തിയ വിവാദ പ്രസംഗമാണ് സരസ്വതിയെ കുടുക്കിലാക്കിയത്. സരസ്വതിയുടെ പ്രസംഗം വര്‍ഗീയ ചുവയുള്ളതാണെന്ന് നേരത്തെ ആരോപണം ശക്തമായിരുന്നു.

തുടര്‍ന്ന് സരസ്വതി തന്റെ പ്രസംഗത്തിലൂടെ വര്‍ഗീയ സംഘര്‍ഷം ഇളക്കി വിടാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സുരേഷ് ഭട്ട് ബക്രബലിയെന്ന വ്യക്തി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കര്‍ണാടക പോലീസ് സരസ്വതിക്കെതിരെ നടപടിയെടുക്കാന്‍ നീക്കം നടത്തുന്നത്.

മാര്‍ച്ച് ഒന്നിന് മംഗളുരുവില്‍ നടന്ന ഒരു പൊതു സമ്മേളനത്തിലയിരുന്നു ബാലികാ സരസ്വതിയുടെ വിവാദ പ്രസംഗം. ഇന്ത്യയില്‍ താമസിക്കുകയും ഇവിടുത്തെ ഭക്ഷണം കഴിക്കുകയും ചെയ്യുന്നവര്‍ പാക്കിസ്ഥാനെ പുകഴ്ത്തുകയാണെങ്കില്‍ അവരെ ചെരിപ്പുകൊണ്ടടിച്ച് പാക്കിസ്ഥാനിലേക്ക് പറഞ്ഞുവിടണമെന്നായിരുന്നു സാധ്വിയുടെ പ്രസംഗം. മാത്രമല്ല, അയോധ്യയില്‍ കൂടാതെ പാക്കിസ്ഥാനിലും രാമന്റെ ക്ഷേത്രം പണിയണമെന്നും അവര്‍ ആഹ്വാനം ചെയ്തു.

പ്രസംഗം വിവാദമായതോടെ ഇവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലും പൊതുജനങ്ങള്‍ക്കിടയിലും വിമര്‍ശനം ശക്തമായി. അതിനു തൊട്ടു പിന്നാലെയാണ് കര്‍ണാടകത്തില്‍ സാധ്വിക്കെതിരെ പരാതി നല്കിയത്. നേരത്തെ വര്‍ഗീയ ചുവയുള്ള പ്രസംഗം നടത്തിയതിന്റെ പേരില്‍ വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയ്ക്ക് കര്‍ണാടകത്തില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.