1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 9, 2015

ലോകത്തിലെ ഏഴ് മഹാത്ഭുതങ്ങളില്‍ ഒന്നായ ഈജിപ്തിലെ ഗിസയിലുള്ള പിരമിഡ് പശ്ചാത്തലമാക്കി വിനോദ സഞ്ചാരി നീലച്ചിത്രം ചിത്രീകരിച്ചത് വിവാദമാകുന്നു. റഷ്യക്കാരിയായ വിനോദ സഞ്ചാരി ഒറീറ്റ എന്ന യുവതിയാണ് ക്യാമറാമാനോടൊപ്പം ഗിസയില്‍ വച്ച് തന്റെ നഗ്‌ന രംഗങ്ങള്‍ ചിത്രീകരിച്ചത്.

ഹാന്‍ഡി ക്യാമിനന്നേരെ മാറിടം തുറന്നും കാട്ടുകയും അശ്ലീല ചിഹ്നങ്ങള്‍ കാണിക്കുകയും ചെയ്യുന്നുണ്ട് ഒറീറ്റ. ഒപ്പം അശ്ലീല ഭാഷയില്‍ അവര്‍ പിരമിഡിനെ അധിക്ഷേപിക്കുകയും ചെയ്യുന്നു.

ഇവിടെ ഇതമ്‌നുമാത്രം എന്ത് മഹാത്ഭുതമാണുള്ളതെന്നും തങ്ങളുടെ റിസോര്‍ട്ട് ഇതിലും മെച്ചമാണെന്നും പുച്ഛ്‌ത്തോടെ പറയുന്നു ഒറീറ്റ. പിരമിഡ് കാണാനെത്തിയ വിനോദ സഞ്ചാരികളേയും അനുവാദമില്ലാതെ ക്യാമറ ചിത്രീകരിക്കുന്നു.

പോണ്‍ ട്രാവലിംഗ് എന്ന പേരില്‍ ഇത്തരം വീഡിയോകള്‍ വെബ്‌സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യുകയാണ് ഒറീറ്റ ചെയ്യുന്നത്. എന്നാല്‍ ഒറീറ്റയുടെ പുതിയ വികൃതി ഈജിപ്തില്‍ വന്‍ വിവാദമാകുകയാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പിരമിഡിന്റെ പാരമ്പര്യത്തെ അപമാനിക്കുകയാണ് ഒറീറ്റ ചെയ്തത് എന്നാണ് നാട്ടുകാരുടെ നിലപാട്.

ഒറീറ്റ വീഡിയോ ചിത്രീകരിച്ച കാര്യം സമ്മതിച്ചെങ്കിലും അവര്‍ക്കെതിരെ എന്തു നടപടി സ്വീകരിക്കുമെന്ന കാര്യം അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.