1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2015

സെല്‍ഫിയെടുത്ത് ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ കയറാനുള്ള ഒരുക്കത്തിലാണ് കോഴിക്കോട് എന്‍ഐടിയിലെ വിദ്യാര്‍ഥികള്‍. 2161 പേരാണ് ഭീമന്‍ സെല്‍ഫിക്കായി കോളേജ് ക്യാംപസില്‍ ഒരുമിച്ചു പോസ് ചെയ്തത്.

സെല്‍ഫികളുടെ പൂരപ്പറമ്പായിരുന്നു ഐഐടി ക്യാമ്പസ്. റെക്കോര്‍ഡ് സെല്‍ഫിക്ക് പോസ് ചെയ്യാന്‍ എത്തിയവര്‍ തലങ്ങും വിലങ്ങും സെല്‍ഫി എടുത്തു കൂട്ടി. അവസാനം, വിശാലമായ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ വച്ച് യുവതാരം ശ്രീനാഥ് ഭാസി റെക്കാര്‍ഡ് സെല്‍ഫി എടുത്തു. ഒറ്റ ക്ലിക്കില്‍ പോസ് ചെയ്തത് 2161 മുഖങ്ങള്‍.

എന്‍ഐടിയില്‍ ഇന്നു തുടങ്ങുന്ന കള്‍ച്ചറല്‍ ഫെസ്റ്റിന്റെ പ്രചാരണത്തിനായിരുന്നു ഭീമന്‍ സെല്‍ഫി. ഇതോടെ ബംഗ്ലാദേശില്‍ ഒരു ഉത്പന്നത്തിന്റെ പ്രചാരണത്തിനു വേണ്ടി 1151 പേര്‍ ചേര്‍ന്നെടുത്ത സെല്‍ഫിയുടെ ലോക റെക്കോര്‍ഡ് എന്‍ഐടി സ്വന്തമാക്കി.

ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അധികൃതരുടെ പരിശോധനക്കും സ്ഥിരീകരണത്തിനും ശേഷമാണ് റെക്കോര്‍ഡ് നിലവില്‍ വരിക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.