1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 29, 2015

ടിന്റസ് ദാസ്

ബര്‍മിംഗ്ഹാമിനടുത്ത് വാല്‍സാളിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ മിഡ് ലാണ്ട്‌സ് കേരള കള്‍ച്ചറല്‍ അസോസിയേഷനെറ (മൈക്ക) ഓണാഘോഷം ഇന്ന് പെല്‍സാല്‍ ഹാളില്‍ വച്ച് നടക്കും.യുക്മ പ്രസിഡണ്ട് അഡ്വ: ഫ്രാന്‍സിസ് മാത്യു കവളക്കാട്ട് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും.

വിഭവ സമൃദ്ധമായ ഓണസദ്യ,ആവേശപൂര്‍വമായ വടം വലി,വിവിധ കലാപരിപാടികള്‍ തുടങ്ങിയവ ഓണാഘോഷത്തിന് മാറ്റ് കൂട്ടും.ഇന്‍ഡോര്‍,ഔട്ട് ഡോര്‍ സ്‌പോര്‍ട്‌സ് മത്സര വിജയികള്‍ക്ക് സമ്മാനങ്ങളും നല്‍കപ്പെടും.

ഈ ആഘോഷ വേളയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി മൈക്ക പ്രസിഡണ്ട് ജോണ്‍ മുളയങ്കല്‍ അറിയിച്ചു.

വിലാസം

Pelsall Communtiy Cetnre, … Station Rd, Pelsall, Walsall WS3 4BQ
(time 10.30am to 5.30pm)

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.