1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 16, 2015


ആഗോള തലത്തില്‍ മഹാവിപത്ത് വിതച്ചുകൊണ്ട് 20 വര്‍ഷത്തിനകം ലോകത്ത് കോമറ്റ് പതിക്കുമെന്ന് ഗ്രഹാം ഹാന്‍കോക്ക്. ഫിംഗര്‍പ്രിന്റ്‌സ് ഓഫ് ഗോഡ്‌സ് തുടങ്ങി നിരവധി ബെസ്റ്റ് സെല്ലിംഗ് ബുക്കുകളുടെ രചയിതാവാണ് ഹാന്‍കോക്ക്.

യുകെയില്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത മജീഷ്യന്‍സ് ഓഫ് ദ് ഗോഡ്‌സ് എന്ന പുസ്തകത്തിലാണ് കോമറ്റിനെക്കുറിച്ച് ഹാന്‍കോക്ക് പരാമര്‍ശിച്ചിരിക്കുന്നത്. ഇപ്പോള്‍ ഭൂമിയിലുള്ള എല്ലാ ആറ്റോമിക് ഡിവൈസുകളെക്കാളും ശക്തിയുള്ള കോമറ്റായിരിക്കും ഇതെന്നാണ് ഹാന്‍കോക്കിന്റെ നിഗമനം.

നമ്മുടെ ചരിത്ര പുസ്തകങ്ങളില്‍ പറഞ്ഞിട്ടുള്ള ഈജിപ്ഷ്യന്‍ സിവിലൈസേഷന്‍, ബാബിലോണിയന്‍ സിവിലൈസേഷന്‍ എന്നിവയെക്കാള്‍ പുരോഗമിച്ചിട്ടുള്ള മറ്റൊരു സിവിലൈസേഷന്‍ ഇത്തരത്തിലൊരു അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ടെന്ന് ഹാന്‍കോക്ക് തന്റെ പുസ്തകത്തില്‍ പറയുന്നു. 12,800 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ച സമാനമായൊരു കോമറ്റ് വീഴ്ച്ചയില്‍ ഈ സിവിലൈസേഷന്‍ ഭൂമുഖത്ത്‌നിന്നു തന്നെ മായ്ക്കപ്പെട്ടുവെന്ന് ഹാന്‍കോക്ക് പറയുന്നു.

ലോകത്ത് മഹാവിപത്ത് നടക്കുമെന്ന് ചരിത്ര തെളിവുകളെയും സമീപകാല സൂചനകളെയും സമര്‍ദ്ധിച്ച് ഹാന്‍കോക്ക് വിശദീകരിക്കുന്നുണ്ടെങ്കിലും ഇതിന് ശരിയായ ഒരു വര്‍ഷം പറയാന്‍ ഹാന്‍കോക്കിന് കഴിഞ്ഞിട്ടില്ല. 20 വര്‍ഷത്തിനകം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നും ഹാന്‍കോക്ക് പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.