ജോയ് അഗസ്തി: കഴിഞ്ഞ ദിവസം ലിവര്‍പൂള്‍ ഫസാക്കര്ലിയില് മരണമടഞ്ഞ അനില്‍ തോമസിന്റെ കുടുംബം സാമ്പത്തികമായി വളരെ അവശതയനുഭവിക്കുന്ന ഒരു കുടുംബമാണ്. അദ്ദേഹത്തിന്റെ ബോഡി നാട്ടില്‍ എത്തിക്കുന്നതിനും മറ്റുമായുള്ള ചിലവുകള്‍ക്ക് സുമനസ്സുകളായ മലയാളികളില്‍ നിന്നും സഹായം തേടുന്നു.
ഈ സന്ദര്‍ഭത്തില്‍ സഹായം ലഭിച്ചാല്‍ അത് ആ കുടുംബത്തിന് ഒരു വലിയ താങ്ങായിരിക്കുമെന്നതിനാലും സാമ്പത്തിക സഹായം തേടുന്നതില്‍ കുടുംബത്തിന് അഭിപ്രായ വ്യത്യാസമൊന്നും ഇല്ലാത്തനിനാലും കഴിയുന്ന സഹായം ചെയ്യണമെന്ന് അനിലുന്റെ സൂഹൃത്തുക്കള്‍ അഭ്യര്‍ഥിക്കുന്നു. മരണപ്പെട്ട അനിലിന്റെ ഭാര്യയുടെ അക്കൗണ്ട് വിവരങ്ങള്‍ താഴെ,
Mrs. Susha Anil
Sort Code: 301996
Account No.32374460
Lloyds Bank
പത്ത് വര്‍ഷത്തോളമായി ലിവര്‍പൂളിലെ ഫസാര്‍ക്കലി നിവാസികളാണ് അനില്‍ പോത്തനും കുടുംബവും. ഐന്‍ട്രീ ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മൃതേദഹം ഫ്യൂണറല്‍ ഡയറക്ടറേറ്റിന് നല്‍കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
പത്ത് ദിവസം മുന്‍പാണ് കുഴഞ്ഞ് വീണ അനില്‍ പോത്തനെ ഐന്‍ട്രീ ഹോ്സ്പിറ്റലില് പ്രവേശിപ്പിച്ചത്. ആദ്യ ദിവസങ്ങളില്‍ അപകടനില തരണം ചെയ്തെങ്കിലും ശനിയാഴ്ചയോടെ രോഗം പെട്ടന്ന് മൂര്‍ച്ഛിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
തിരുവല്ല കവിയൂര്‍ മൈലമൂട്ടില്‍ എം.എ.പോത്തന്റേയും ഏലിയാമ്മ പോത്തന്റേയും മകനാണ് അനില്‍. ഭാര്യ സുഷ നഴ്സിങ്ങ് ഹോം ജീവനക്കാരിയാണ്. ഏഴു വയസുള്ള സിയാന, പതിമൂന്നു വയസുള്ള സെറീന എന്നിവര്‍ മക്കളാണ്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല