സ്വന്തം ലേഖകന്‍: സ്വന്തം അച്ഛനെ വര്‍ഷങ്ങളോളം പട്ടിക്കൂട്ടില്‍ അടച്ച മകള്‍, ക്രൂരതയുടെ പുതിയ വീഡിയോ ശ്രീലങ്കയില്‍ നിന്ന്. കൂട്ടില്‍ കിടക്കേണ്ട പട്ടികള്‍ വീട്ടില്‍ സുഖമായി കഴിയുമ്പോള്‍ ഈ അച്ഛന് വീടിന്റെ മൂലയിലുള്ള കൂട്ടില്‍ തണ്ണുത്തു വിറച്ച് കഴിയുകയായിരുന്നു. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പോലീസ് എത്തി വൃദ്ധനെ കൂട്ടില്‍ നിന്നും മോചിപ്പിച്ചു. വര്‍ഷങ്ങളായി കൂട്ടില്‍ കഴിയുന്നത് കൊണ്ട് നിവര്‍ന്നു നില്ക്കുന്നതിനു പോലും കഴിയാത്ത അവസ്ഥയിലാണ് വൃദ്ധന്. പിതാവിന് വീട്ടില്‍ മൂത്രമൊഴിക്കുകയും തുപ്പുകയും ചെയ്യുന്ന ശീലമുള്ളത് കൊണ്ടാണ് പട്ടി കൂട്ടില്‍ കിടത്തിയത് എന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. മൂന്നു കുട്ടികളുടെ അമ്മയാണ് യുവതി. ക്രിമിനല്‍ കുറ്റം ചുമതി യുവതിയെ പോലീസ് അറസറ്റ് ചെയ്തു. വൃദ്ധന് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ ഭാര്യ വിദേശത്ത് ജോലി ചെയ്യുന്നുണ്ട് എന്നാണ് സൂചന.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല