1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 28, 2015

സ്വന്തം ലേഖകന്‍: സ്വാമി ശാശ്വതികാനന്ദയുടെ മരണം, നീന്തലറിയാവുന്ന സ്വാമി മുങ്ങിമരിക്കുന്നത് എങ്ങനെയന്ന് ഹൈക്കോടതി, രണ്ടാഴ്ചക്കകം വിശദീകരണം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം. കേസില്‍ തെളിവുണ്ടെങ്കില്‍ തുടരന്വേഷണം നടത്താവുന്നതല്ലേ എന്നും കോടതി ആരാഞ്ഞു.

സ്വാമി ശാശ്വതികാനന്ദയ്ക്കു നീന്തലറിയാമായിരുന്നുവെന്നാണു സൂചന. നീന്തലറിയുന്ന ഒരാള്‍ മുങ്ങിമരിക്കണമെങ്കില്‍ ഒന്നുകില്‍ നീന്തി തളരണം, അല്ലെങ്കില്‍ തലയ്ക്കു ക്ഷതമേല്‍ക്കണം അതുമല്ലെങ്കില്‍ എന്തെങ്കിലും മരുന്ന്/ ലഹരി ഉള്ളിലുണ്ടാകണം. ഈ മൂന്നു സാഹചര്യമില്ലെങ്കില്‍ സ്വാമി ആലുവപ്പുഴയില്‍ എങ്ങനെ മുങ്ങിമരിച്ചുവെന്നു കോടതി ആരാഞ്ഞു.

പുതിയ തെളിവുണ്ടെങ്കില്‍ അന്വേഷിക്കാന്‍ തടസ്സമില്ലെന്ന് പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ ടി. അസഫലി അറിയിച്ചു. എന്നാല്‍, ആറ് എസ്പിമാര്‍ അന്വേഷിച്ച കേസാണിത്. ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍ മാധ്യമങ്ങള്‍ക്കു മുന്നിലാണെന്നും അറിയിച്ചു. അന്വേഷണത്തിന്റെ അന്തിമറിപ്പോര്‍ട്ട് റദ്ദാക്കി തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജിയാണു കോടതി പരിഗണിക്കുന്നത്.

സബ് ഡിവിഷനല്‍ മജിസ്‌ട്രേട്ട് (എസ്ഡിഎം) മുന്‍പാകെയാണ് അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നു ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു. സാക്ഷി മൊഴികളോ, മെഡിക്കല്‍ രേഖകളോ എസ്ഡിഎം പരിശോധിച്ചിട്ടില്ലെന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. തുടരന്വേഷണത്തിന് ഉത്തരവിടാന്‍ എസ്ഡിഎമ്മിന് അധികാരമില്ല. അതിനാല്‍ തുടരന്വേഷണം നടത്തണമെങ്കില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ ആവശ്യമാണെന്നു ഹര്‍ജിക്കാര്‍ക്കുവേണ്ടി അഡ്വ. ബി.എച്ച്. മന്‍സൂര്‍ ബോധിപ്പിച്ചു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.