1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 29, 2015

സ്വന്തം ലേഖകന്‍: ഭൂകമ്പത്തില്‍ തരിപ്പണമായി പാക്, അഫ്ഗാന്‍ ഗ്രാമങ്ങള്‍, മരണം 300 കവിഞ്ഞു. പാകിസ്താനില്‍ മാത്രം 263 പേരാണ് മരിച്ചത്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. തിങ്കളാഴ്ച ഉച്ചയോടെയാണ് പാകിസ്താനിലും അഫ്ഗാനിസ്ഥിനാലും ശക്തമായ ഭൂചലനം ഉണ്ടായത്.

റിക്ടര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മേഖലയാണ്. പാക് പര്‍വ്വത മേഖലയിലാണ് ഭൂകമ്പം ഏറെ നാശം വിതച്ചത്. ഖൈബര്‍ പക്തൂണ്‍ക്വയിലും ഫത്തായിലും 180 പേര്‍ മരിച്ചതായാണ് വിവരം. അഫ്ഗാനിസ്ഥാനില്‍ നംഗര്‍ഹര്‍, ബദാക്ഷന്‍, കുനാര്‍ മേഖലയിലാണ് നാശനഷ്ടം.

വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകര്‍ന്നത് കാരണം ദുരന്തത്തിന്റെ ആഘാതം ഇനിയും വിലയിരുത്താനായിട്ടില്ല. ഭൂകമ്പം ഇന്ത്യയിലും നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശ്രീനഗര്‍ സോപൂരില്‍ ബങ്കര്‍ തകര്‍ന്ന് രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. സംഭവത്തിനു ശേഷം പ്രദേശത്ത് നേരിയ തുടര്‍ ചലനങ്ങള്‍ അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.