സ്വന്തം ലേഖകന്‍: ഭൂകമ്പ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യവേ സ്റ്റുഡിയോ കുലുങ്ങി, അവതാരകന് ലൈവായി ഇറങ്ങിയോടുന്ന ചിത്രങ്ങള്‍ വൈറല്‍. പാക്, അഫ്ഗാന് പര്‍വത മേഖലയിലുണ്ടായ ഭൂകമ്പത്തിന്റെ കരളലിയിക്കുന്ന ദൃശ്യങ്ങള്ക്കിടയിലാണ് ആരിലും ചിരിയുണര്‍ത്തുന്ന ഈ ദൃശ്യവും പ്രചരിക്കുന്നത്.
ഭൂചലനത്തിന്റെ തത്സമയ വിവരങ്ങളുമായി എത്തിയ ന്യൂസ് ബുള്ളറ്റിനിടെയാണ് അവതാരകന് ലൈവായി ഇറങ്ങിയോടിയത്. കാബൂള്‍ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന അരിയാന ടിവി നെറ്റ് വര്‍ക്കിലെ വാര്‍ത്ത അവതാരകനാണ് സ്റ്റുഡിയോ വിട്ടത്.
ഭൂചലനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയായിരുന്നു അവതാരകന്. യാതൊരു സമ്മര്‍ദ്ദവുമില്ലാതെ സൗമ്യനായി ഇദ്ദേഹം വാര്‍ത്ത വായിക്കുകയായിരുന്നു. എന്നാല്‍ സ്റ്റുഡിയോയിലും ഭൂചലനം അനുഭവപ്പെട്ടതോടെ എങ്ങനേയും വാര്‍ത്ത വായന അവസാനിപ്പിച്ച് പുറത്തേയ്ക്ക് ഓടിയാല്‍ മതിയെന്നായി അവതാരകന്റെ അവസ്ഥ.
ക്യാമറയും അടുത്തുണ്ടായിരുന്ന വസ്തുക്കളുമൊക്കെ ഭൂചലനത്തില്‍ കുലുങ്ങാന്‍ തുടങ്ങിയതോടെ അവതാരകന്റെ നിയന്ത്രണം വിട്ടു. അതിശക്തമായി കുലുക്കം അനുഭവപ്പെട്ടതോടെ വാര്‍ത്ത വായന നിര്‍ത്തി അവതാരകന് സ്റ്റുഡിയോ വിട്ടു. ദക്ഷണിണേഷ്യയില് അഫ്ഗാനിസ്ഥാനിലും പാകിസ്താനും ഉണ്ടായ ഭൂചലനത്തില്‍ 300 ഓളം പേരാണ് മരിച്ചത്.













നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല