1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 25, 2015

സ്വന്തം ലേഖകന്‍: ബീഹാറില്‍ നിതീഷ് കുമാറിന് മൂന്നാമൂഴം, ആരാധകന്‍ മൂന്നാം തവണയും വിരല്‍ മുറിച്ച് ഗംഗയില്‍ ഒഴുക്കി. ചില സിനിമാ താരങ്ങളോടുള്ള ആരാധനയാണ് അനില്‍ കുമാര്‍ എന്ന ഗ്രാമീണന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോട്. മൂന്നാം വട്ടവും നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയപ്പോള്‍ അനില്‍ കുമാര്‍ തന്റെ മുന്നാമത്തെ വിരലും മുറിച്ചുമാറ്റിയാണ് ഇത് ആഘോഷിച്ചത്.

ഇത്തവണ അനില്‍ കുമാര്‍ നിതീഷ് മുഖ്യമന്ത്രിയായി അധികാരമേറ്റതിന്റെ സന്തോഷം പ്രകടിപ്പിച്ചത് തന്റെ ഇടത് കൈറ്റിലെ വിരല്‍ മുറിച്ചു മാറ്റിക്കൊണ്ടാണ്. വെള്ളിയാഴ്ച നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷമാണ് ഇയാള്‍ വിരല്‍ മുറിച്ചു മാറ്റിയത്. ഇടതു കൈയിലെ വിരല്‍ കത്തി ഉപയോഗിച്ച് സ്വയം ഛേദിക്കുകയായിരുന്നു.

പാറ്റ്‌നയില്‍ നിന്ന് 55 കീലോമീറ്റര്‍ അകലെയുള്ള ജഹനാബാദ് സ്വദേശിയാണ് അനില്‍ ശര്‍മ്മ. മുറിച്ചു മാറ്റിയ വിരല്‍ പൂജിച്ച ശേഷം ഗംഗാനദിയില്‍ ഒഴുക്കിയതായി ഇയാള്‍ പറഞ്ഞു. നിതീഷ് അധികാരത്തിലെത്തിയ 2005, 2010 എന്നീ വര്‍ഷങ്ങളിലും അനില്‍ കുമാര്‍ വിരല്‍ മുറിച്ചിരുന്നു. തന്റെ ആരാധനാ പാത്രം കുഴപ്പങ്ങളൊന്നും കൂടാതെ മുഖ്യമന്ത്രി കസേരയില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കാനാ് വിരല്‍ ഗംഗക്കു നല്‍കുന്നതെന്നാണ് അനില്‍ കുമാറിന്റെ നിലപാട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.