സ്വന്തം ലേഖകന്‍: കുവൈത്തില്‍ അധ്യാപികയെ പീഡിപ്പിച്ച കുറ്റത്തിന് 8 വയസ്സുകാരന് കോടതിയില്‍, എന്നാല്‍ പ്രതിക്ക് എന്തു കുറ്റമാണ് ചെയ്തതെന്ന് അറിയില്ല. പ്രതിക്ക് 5 വര്‍ഷത്തെ തടവ് വിധിക്കണമെന്ന് അധ്യാപികയുടെ വക്കീല്‍ കോടതിയില്‍ ഘോരഘോരം വാദിക്കവെ കോടതി മുറിയെലെത്തിയ പ്രതിയെ കണ്ട് ജഡ്ജിയടക്കം എല്ലാവരും ഞെട്ടി.
എന്തിനാണ് താന്‍ കോടതിയില്‍ എത്തിയതെന്നോ, എന്ത് കുറ്റമാണ് ചെയ്തതെന്നോ വിദ്യാര്‍ത്ഥിക്ക് അറിയില്ല എന്നതാണ് ഏറെ രസകരം. അധ്യാപികയെ എങ്ങനെ പീഡിപ്പിച്ചു എന്നു കേട്ടാല്‍ ആര്‍ക്കും ചിരിപൊട്ടുകയും ചെയ്യും.
സ്കൂളിലെ കളിസ്ഥലത്ത് വെച്ച് പേപ്പര്‍ കൊണ്ട് ഉണ്ടാക്കിയ വിമാനം അധ്യാപികയുടെ നേര്‍ക്ക് പറത്തി എന്നാണ് പരാതി.വിമാനം വന്നു വീണത് അധ്യാപികയുടെ നിതംബത്തിലാണ്. ഇതാണ് 8 വയസുകാരനെ പീഡ്നക്കേസില് പ്രതിയാക്കിയത്.
തനിക്ക് ഏവിയേഷന്‍ എഞ്ചിനിയര്‍ ആകാനാണ് ആഗ്രഹമെന്നും അത് കൊണ്ടാണ് വിമാനം ഉണ്ടാകിയതെന്നും വിദ്യാര്‍ത്ഥി കോടതിയില്‍ പറഞ്ഞു. കേസില്‍ എന്ത് വിധി പ്രഖ്യാപിക്കും എന്ന ആശങ്കയിലാണ് കോടതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല