1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2015

സ്വന്തം ലേഖകന്‍: മുല്ലപ്പെരിയാര്‍ വീണ്ടും പേടിസ്വപ്നമാകുന്നു, ചോര്‍ച്ച ശക്തം, ജലനിരപ്പ് 139 അടിയില്‍. അതോടൊപ്പം അണക്കെട്ടിലെ 14 മര്‍ദ്ദമാപിനികളില്‍ രണ്ടെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്ന് 139 അടിയിലെത്തി. ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിനൊപ്പം ബേബിഡാമിലും ചോര്‍ച്ച ശക്തമാണ്.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഞായറാഴ്ച പരിശോധന നടത്തിയ ഉപസമിതിയാണ് അണക്കെട്ടിന്റെ ഗ്യാലറിയില്‍ സ്ഥാപിച്ചിട്ടുള്ള മര്‍ദ്ദമാപിനികള്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് കണ്ടെത്തിയത്. അണക്കെട്ടിലൂടെ ജലം ഡാമില്‍ ഏല്പിക്കുന്ന മര്‍ദ്ദം അളക്കാനാണ് അണക്കെട്ടിന്റെ ഫൗണ്ടേഷന്‍ ഗ്യാലറിയില്‍ മര്‍ദ്ദമാപിനികള്‍ സ്ഥാപിച്ചിരിക്കുന്നത്. 14 മര്‍ദ്ദമാപിനികളില്‍ രണ്ടെണ്ണം മാത്രമാണ് ഭാഗികമായി പ്രവര്‍ത്തിക്കുന്നത്. ഇവയുടെ റീഡിങ് ശരിയാണോ എന്ന കാര്യത്തില്‍ ഉപസമിതി അംഗങ്ങള്‍ സംശയം പ്രകടിപ്പിച്ചു.

അണക്കെട്ടില്‍നിന്ന് ഓരോ മിനുട്ടിലും 129.9 ലിറ്റര്‍ വെള്ളം ഗ്യാലറികളിലെ ചോര്‍ച്ചകളിലൂടെ പുറത്തേയ്ക്ക് ഒഴുകി ഇറങ്ങുന്നതായി കണ്ടെത്തി. ഈ വെള്ളത്തിനൊപ്പം അണക്കെട്ട് നിര്‍മ്മിക്കാനുപയോഗിച്ച സുര്‍ക്കി മിശ്രിതവും ഒലിച്ചിറങ്ങുന്നുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്?പില്‍വേ ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിച്ച് പരിശോധന നടത്താന്‍ ഉപസമിതി ചെയര്‍മാന്‍ ആവശ്യപ്പെട്ടിട്ടും തമിഴ്‌നാട് തയ്യാറായില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം ശേഖരിച്ച് നിര്‍ത്തുന്ന തമിഴ്‌നാട്ടിലെ വൈഗ ഡാം തുറന്നുവിട്ടെങ്കിലും തമിഴ്‌നാട് വെള്ളംകൊണ്ടുപോകുന്നത് കൂട്ടിയിട്ടില്ല.

സുപ്രിംകോടതി നിയോഗിച്ച മേല്‍നോട്ട സമിതി തിങ്കളാഴ്ച അണക്കെട്ട് പരിശോധിക്കുമെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.