സ്വന്തം ലേഖകന്‍: അസഹിഷ്ണുതാ വിവാദം, അമീര്‍ ഖാനെ തല്ലാന്‍ വെബ്‌സൈറ്റ്,ഇതുവരെ തല്ലിയത് രണ്ട് ലക്ഷത്തില്‍ കൂടുതല്‍ പേര്‍. രാജ്യത്ത് അസഹിഷ്ണുതയും അരക്ഷിതാവസ്ഥയും വര്‍ദ്ധിച്ചു വരികയാണെന്ന അമീറിന്റെ പ്രസ്താവനയെ തുടര്‍ന്നുണ്ടായ കോലാഹലമാണ് വെബ്‌സൈറ്റില്‍ എത്തി നില്‍ക്കുന്നത്.
www.slapaamir.com എന്ന പുതിയ വെബ്‌സൈറ്റാണ് അമീര്‍ ഖാനെ തല്ലാന്‍ ആഹ്വാനം ചെയ്യുന്നത്. പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വെബ്‌സൈറ്റ് തുറന്നാല്‍
സ്‌ക്രീനിലുള്ള അമീര്‍ ഫോട്ടോവില്‍ ഒരു കൈ പ്രത്യക്ഷപ്പെടും. അതില്‍ ക്ലിക്ക് ചെയ്ത് അമിറിനെ നിങ്ങള്‍ക്ക് തല്ലാം. സംഭവം തമാശയാണെങ്കിലും അമീറിനെ ഒന്നു പൊട്ടിക്കാന്‍ വെബ്‌സൈറ്റില്‍ തിക്കുംതിരക്കുമാണ്.
മയാമി പരസ്യ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇതിനു പിന്നില്‍. ഇതിനെ ഒരു തമാശയായി മാത്രമേ കാണാവൂ എന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്. അമിര്‍ ഖാന് ഈ സൈറ്റിലൂടെ ഇതിനോടകം രണ്ട് ലക്ഷത്തില്‍ കൂടുതല്‍ തല്ല് കിട്ടി കഴിഞ്ഞു. ഓരോ മിനിട്ടിലും നമ്പര്‍ കൂടിക്കൊണ്ടിരിക്കുകയാണു താനും.
നേരത്തെ അമിര്‍ ഖാനെ തല്ലുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തു കൊണ്ട് ശിവസേന നേതാവ് പ്രസ്താവന ഇറക്കിയിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് പുതിയ വെബ്‌സൈറ്റ് പ്രത്യക്ഷപ്പെട്ടത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല