1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 4, 2015

സ്വന്തം ലേഖകന്‍: ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടം, മോദിയുടെ ജില്ലയില്‍ കോണ്‍ഗ്രസ് തരംഗം. നിലവില്‍ ഭരണം കൈയ്യാളുന്ന ആനന്ദിബെന്‍ പട്ടേല്‍ സര്‍ക്കാരിന് അഗനി പരീക്ഷയായ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഗ്രാമങ്ങള്‍ കൈവിട്ടെങ്കിലും നഗരങ്ങള്‍ ഒപ്പം നിന്നതാണ് ബിജെപിക്ക് തുണയായത്. പട്ടേല്‍ സമരങ്ങളും ഗ്രാമങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും ഉയര്‍ത്തിയ കടുത്ത വെല്ലുവിളിയെ അതിജീവിച്ചാണ് ബി ജെ പി ഗുജറാത്തില്‍ പിടിച്ചു നിന്നത്.

ആറ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ആറിടങ്ങളിലും ബി ജെ പി ജയിച്ചു. അഹമ്മദാബാദ് മുനിസിപ്പാലിറ്റിയില്‍ 86 സീറ്റുകളില്‍ ബി ജെ പി ജയിച്ചപ്പോള്‍ 31 ഇടങ്ങളില്‍ മാത്രമേ കോണ്‍ഗ്രസിന് ജയിക്കാനായുള്ളു. 192 സീറ്റുകളാണ് ഇവിടെയുള്ളത്. സൂറത്തില്‍ 116 ല്‍ 41 സീറ്റുകള്‍ ബി ജെ പി പിടിച്ചപ്പോള്‍ പകുതി പോലും എത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല.

നരേന്ദ്ര മോദിയില്‍ നിന്നും ആനന്ദിബെന്‍ പട്ടേല്‍ സ്ഥാനമേറ്റ ശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യത്തെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജില്ലയായ മെഹ്‌സാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. മോര്‍ബിയിലും രാജ്‌കോട്ടിലും ഭാവ്‌നഗറിലും കോണ്‍ഗ്രസ് ബി ജെ പിക്ക് മേല്‍ വിജയം നേടി.

31 ജില്ലാ പഞ്ചായത്തുകളും 230 താലൂക്ക് പഞ്ചായത്തുകളും 56 മുനിസിപ്പാലിറ്റികളുമാണ് ഗുജറാത്തില്‍ ആകെയുള്ളത്. ഇക്കഴിഞ്ഞ 26 നാണ് കോര്‍പ്പറേഷനുകളിലേക്ക് വോട്ടെടുപ്പ് നടന്നത്. 29ന് ജില്ലാ പഞ്ചായത്തുകളിലേക്കും താലൂക്ക് പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും വോട്ടെടുപ്പ് നടന്നു. കോര്‍പ്പറേഷനുകളില്‍ 45 ശതമാനം മാത്രമേ പോളിംഗ് ഉണ്ടായിരുന്നുള്ളൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.