1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 15, 2015

സ്വന്തം ലേഖകന്‍: ജോര്‍ജിയയില്‍ ബാഗും തൂക്കിയെത്തിയ 13 കാരിയായ മുസ്ലീം പെണ്‍കുട്ടിയോട് ബാഗില്‍ ബോംബുണ്ടോയെന്ന് ചോദിച്ച അധ്യാപകന്‍ വെട്ടിലായി. 13 കാരിയായ മുസ്ലിം പെണ്‍കുട്ടിയോട് തോളില്‍ തൂക്കിയിരിക്കുന്ന ബാഗില്‍ ബോംബാണോയെന്ന് ചോദിച്ച അധ്യാപകനെതിരെ പെണ്‍കുട്ടിയുടെ പിതാവാണ് പരസ്യമായി രംഗത്തെത്തിയത്.

ജോര്‍ജിയയിലെ ഷില്ലോഹ് മിഡില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ മകളെ തടഞ്ഞുനിര്‍ത്തിയാണ് അധ്യാപകന്‍ ചോദ്യം ചെയ്തതെന്ന് പിതാവ് പറയുന്നു. മതാചാരപ്രകാരം മകള്‍ മുഖം മറയ്ക്കുന്ന തട്ടം ധരിച്ചിരുന്നതിനാലാണ് അധ്യാപകന്‍ ഇത്തരമൊരു ചോദ്യമുന്നയിച്ചത്. അധ്യാപകന്റെ നടപടി മകള്‍ക്കും തനിക്കും മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്ന് പിതാവ് അബ്ദിരിസാക് അദെന്‍ വ്യക്തമാക്കി.

അധ്യാപകന്റെ നടപടി അനവസരത്തിലായിപ്പോയെന്ന് സ്‌കൂള്‍ വക്താവ് പ്രതികരിച്ചു. അധ്യാപകനുവേണ്ടി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തോട് ക്ഷമ ചോദിച്ചതായും വക്താവ് അറിയിച്ചു. എന്നാല്‍ സംഭവത്തില്‍ അധ്യാപകന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.