സ്വന്തം ലേഖകന്‍: ഒരു മാസം പ്രായമായ കുഞ്ഞിനെ മൈക്രോവേവ് ഓവനില്‍ വെച്ച് കൊലപ്പെടുത്തിയ അമ്മക്ക് കാലിഫോര്‍ണീയ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മൂന്ന് മക്കളുടെ അമ്മയായ യാങ് ആണ് ഒരു മാസം പ്രായമായ തന്റെ കുഞ്ഞിനെ ഓവനില്‍ വെച്ച് അടച്ചത്. അഞ്ച് മിനിട്ട് കഴിഞ്ഞ് തുറക്കുമ്പോഴേക്കും പൊള്ളലേറ്റ് കുട്ടി മരിക്കുകയായിരുന്നു.
2011 ലാണ് മുപ്പത്തിനാലുകാരിയായ യാങ് ഈ കൊടും ക്രൂരത ചെയ്തത്. മൂന്ന് മക്കളുടെ അമ്മയാണ് തന്റെ സ്വന്തം കുഞ്ഞിനെ ക്രൂരമായി കൊന്നത് എന്നത് അമേരിക്കന്‍ മാധ്യമങ്ങള്‍ വന്‍ വാര്‍ത്താ പ്രാധാന്യം നേടുകയും യാങിനെതിരെ പൊതുവികാരം ആര്‍ത്തിരമ്പുകയും ചെയ്തിരുന്നു.
26 വര്‍ഷത്തെ ജീവര്യന്തം തടവിനാണ് കാലിഫോര്‍ണിയ കോടതി യുവതിയെ ശിക്ഷിച്ചത്. എന്നാല്‍ കുഞ്ഞിനെ ഇങ്ങനെ ക്രൂരമായി കൊല്ലപ്പെടുത്താന്‍ എന്താണ് കാരണമെന്ന് ഇപ്പോഴും വ്യക്തമല്ല. മാനസിക അസ്വാസ്ഥ്യങ്ങള്‍ ഒന്നും തന്നെ ഉള്ളയാളല്ല യാങ് എന്നാണ് റിപ്പോര്‍ട്ടുകള്‍.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല