സ്വന്തം ലേഖകന്‍: ചെറുപ്രായത്തില്‍ കുട്ടികളെ സ്കൂളില്‍ കൊണ്ടിരുത്താമെന്ന് ഇനി കരുതണ്ട, സ്കൂള്‍ പ്രവേശനത്തിന് പുതിയ പ്രായപരിധി വരുന്നു. സ്കൂള്‍ പ്രവേശനത്തിനുള്ള പ്രായപരിധി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുനര്നിര്ണയിച്ചോടെയാണിത്.
നഴ്സറി പ്രവേശനത്തിന് കുറഞ്ഞത് നാല് വയസ്സും, കെജി പ്രവേശനത്തിന് അഞ്ച് വയസ്സും ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് ആറ് വയസ്സുമായാണ് പ്രായപരിധി. കളിച്ചു നടക്കണ്ട ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുന്നത് മാനസികാരോഗ്യം തകര്‍ക്കുമെന്നതിനാലാണ് പുതിയ നയം കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് വച്ചത്.
രണ്ടും മൂന്നും വയസ്സില്‍ നഴ്സറികളില്‍ തളച്ചിടുന്ന കുട്ടികള്‍ക്ക് ബാല്യം നഷ്ടപ്പെടുകയാണെന്ന ആരോപണം വ്യാപകമായതിനെ തുടര്‍ന്നാണിത്. ഭിന്നശേഷിയുള്ള കുട്ടികളുടെ സ്കൂള്‍ പ്രവേശന പ്രായത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ഇനിമുതല്‍ നഴ്സറി പ്രവേശനത്തിന് അഞ്ചു വയസ്സും കെ ജി പ്രവേശനത്തിന് ആറു വയസ്സും ഒന്നാം ക്ലാസ് പ്രവേശനത്തിന് ഏഴ് വയസ്സുമായിരിക്കും പ്രായപരിധി. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഈ പ്രായപരിധി കര്‍ശനമായി നടപ്പിലാക്കുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിക്കുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല