1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 22, 2015

സ്വന്തം ലേഖകന്‍: കെഎസ്ആര്‍ടിസിക്ക് എന്തു ദയ? എന്തു ബായി? സാമൂഹ്യ പ്രവര്‍ത്തക ദയാഭായിയെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ അപമാനിച്ച് ഇറക്കിവിട്ടു. ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. തൃശൂരില്‍ നിന്നും ആലുവയിലേക്കുള്ള യാത്രയിലാണ് ദയാബായിക്ക് മോശമായ അനുഭവം ഉണ്ടായത്. വഴി ചോദിച്ച തന്നെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് ഇറക്കി വിടുകയായിരുന്നു എന്ന് ദയാബായി പറഞ്ഞു.

തൃശൂരിലെ ഒരു സ്‌കൂളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്ക് ക്ലാസ് എടുത്തിട്ട് ആലുവയിലേക്ക് മടങ്ങുന്ന വഴിക്ക് സ്റ്റാന്റ് എത്താറായോ എന്ന് താന്‍ ഡ്രൈവറോട് ചോദിച്ചു. അപ്പോള്‍ അയാള്‍ മോശമായാണ് പെരുമാറിയത് ദയാബായി പറഞ്ഞു. പിന്നാലെ വന്ന കണ്ടക്ടറോടും താനിക്ക് സ്റ്റാന്‍ഡിലാണ് ഇറങ്ങാനുള്ളതെന്ന് അറിയിച്ചു. കണ്ടക്ടറും തന്നോട് മോശമായാണ് പെരുമാറിയത്. പിന്നീട് തന്നെ പരിചയമാല്ലാത്തിടത്ത് ഇറക്കിവിട്ടെന്നും അവര്‍ പറഞ്ഞു.

സാംസ്‌കാരിക കേരളത്തില്‍ നിന്നും തനിക്ക് ഏറ്റ അപമാനം മറക്കാനാവില്ലെന്നും മോശമായി പെരുമാറിയ കെഎസ്ആര്‍ടിസ് ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കുമെന്നും ദയാബായി വ്യക്തമാക്കി.

എന്നാല്‍ ദയാബായിക്ക് നേരിട്ട ദുരനുഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.