1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 28, 2015

സ്വന്തം ലേഖകന്‍: ഇസ്ലാമിലെ അനാചാരങ്ങള്‍ക്കെതിരെ വാട്ട്‌സ് ആപ് ഗ്രൂപ്പുവഴി ചര്‍ച്ച നടത്തിയ കണ്ണൂരിലെ ഫോട്ടോഗ്രാഫറുടെ സ്റ്റുഡിയോ അടിച്ചു തകര്‍ത്തു. കണ്ണൂര്‍ സ്വദേശിയായ റഫീഖ് പുളിക്കപ്പറമ്പിലിന്റെ സ്റ്റുഡിയോയാണ് തീയിട്ട് നശിപ്പിക്കുകയും ക്യാമറകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തത്. റഫീഖ് ഇസ്ലാമിന് ഭീഷണിയാണെന്ന് പറഞ്ഞായിരുന്നു ആക്രമണം.

ഇസ്ലാം മതത്തെ മോശമായി ചിത്രീകരിയ്ക്കുന്നുവെന്ന് പറഞ്ഞ് റഫീഖിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണവും നടന്നിരുന്നു. ഇതിനു പിന്നാലെയാണ് സ്റ്റുഡിയോക്കു നേരെ ആക്രമം. ഒരു വാട്ട്‌സ് ആപ് ഗ്രൂപ്പിലെ ചര്‍ച്ചയെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് സംഭവത്തിന് കാരണമായതെന്ന് റഫീഖ് സംശയിക്കുന്നു. വാട്ട് ഈസ് ഇസ്ലാം എന്ന പേരില്‍ റഫീഖ് അടക്കമുള്ളവരുടെ ഒരു സൗഹൃദ ഗ്രൂപ്പ് വാട്ട്‌സ് ആപിലുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പ് പര്‍ദ ധരിയ്ക്കുന്നതുമായി ബന്ധപ്പെട്ട് റഫീഖ് എഴുതിയ പോസ്റ്റ് ഗ്രൂപ്പില്‍ വിവാദമായി. ഈ പോസ്റ്റിന് പിന്നാലെ തനിയ്ക്ക് ഭീഷണി ഉണ്ടായിരുന്നതായും റഫീഖ് പറയുന്നു. റഫീഖിന്റെ ഫോട്ടോ വച്ച് വാട്ട്‌സ് ആപില്‍ ഭീഷണി പോസ്റ്റുകള്‍ വ്യാപിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച പരാതി തളിപ്പറമ്പ് സിഐയ്ക്ക് നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

താന്‍ വിശ്വാസിയല്ലെന്നും എന്നാല്‍ മറ്റുള്ളവരുടെ വിശ്വാസങ്ങള്‍ ഹനിയ്ക്കാറില്ലെന്നും റഫീഖ് പറയുന്നു. തന്റെ ഭാര്യയും വീട്ടുകാരും അടക്കം എല്ലാവരും വിശ്വാസികളാണെന്നും റഫീഖ് പറയുന്നു. സമയപരിമിതി മൂലം വാട്ട്‌സ് ആപ് ഗ്രൂപ്പുകളില്‍ ടൈപ്പ് ചെയ്ത മെസേജുകള്‍ക്ക് പകരം ഓഡിയോ മെസേജുകളും റഫീഖ് അയച്ചിരുന്നു. ഇതില്‍ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്തും തനിയ്‌ക്കെതിരെ പ്രചാരണം നടത്തുന്നതായി റഫീഖ് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.