1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 28, 2015

സ്വന്തം ലേഖകന്‍: പാരീസ് ആക്രമണത്തിന്റെ സൂത്രധാരന്‍ അബ്ദല്‍ ഹമീദ് അബൗദ് ബ്രിട്ടന്‍ സന്ദര്‍ശിച്ചതായി വെളിപ്പെടുത്തല്‍. ബല്‍ജിയം പൗരനായ അബൗദ് വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് കഴിഞ്ഞ വര്‍ഷമാണ് ബ്രിട്ടനിലെത്തിയതെന്ന് ദ സണ്‍ ദിനപത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്.

കെന്റില്‍ എത്തിയ ശേഷം അബൗദ് ലണ്ടന്‍ സന്ദര്‍ശിച്ചതെന്ന് പത്രം പറയുന്നു. എന്നാല്‍ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യമെന്തെന്നു വ്യക്തമല്ല. പാരീസില്‍ നടന്ന ആക്രമണത്തില്‍ പത്തു പേരടങ്ങുന്ന അക്രമി സംഘത്തെ നയിച്ചത് അബൗദാണെന്നാണ് നിഗമനം.

വെടിവയ്പിലും ബോംബു സ്‌ഫോടനങ്ങളിലുമായി 130 പേരാണു കൊല്ലപ്പെട്ടത്. മൊറോക്കന്‍ വംശജനായ അബൗദ് പിന്നീട് സുരക്ഷാ ഏജന്‍സികളുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. സംഭവത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതിനെ തുടര്‍ന്ന് സിറിയയില്‍ ഫ്രഞ്ച് വിമാനങ്ങള്‍ വ്യോമാക്രമണം ശക്തമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.