1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 28, 2015

സ്വന്തം ലേഖകന്‍: മകള്‍ക്ക് വിവാഹ സമ്മാനമായി നല്‍കിയത് ഒരു ഓഡി ക്യു5 കാര്‍, ഫോര്‍ച്യൂണര്‍, 12 എന്‍ഫീല്‍ഡ് ബൈക്ക്, ഹോണ്ട ആക്ടിവ, പൂനെയിലെ ദയാലുവായ പിതാവാണ് താരം. മക്കളുടെ കല്യാണം കെങ്കേമമാക്കാനാണ് വധുവിന്റെ അച്ഛന്‍ സമ്മാനങ്ങള്‍ നല്‍കിയത്.

എന്തായാലും വിവാഹം വാര്‍ത്തകളില്‍ ഇടം നേടിയതോടെ പിതാവ് താരമായിരിക്കുകയാണ്. വരന് വിവാഹ സമ്മാനമായി കിട്ടിയ 50 ലക്ഷത്തിന്റെ ഓഡി ക്യു5, ടൊയോട്ട ഫൊര്‍ച്യൂണര്‍, 12 റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍, ഒരു ഹോണ്ട ആക്ടീവ എന്നിവയാണ്.

ഗുലാബ് വാലേക്കറെന്ന പൂനെ സ്വദേശിയാണ് മകളുടെ കല്യാണത്തിന് ഇത്രയും സമ്മാനങ്ങള്‍ നല്‍കിയത്. റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള് ലഭിക്കാന്‍ ആറു മാസം വരെ കാത്തിരിക്കേണ്ട അവസ്ഥയുള്ളപ്പോള്‍ 12 ബുള്ളറ്റുകള്‍ ഇത്ര പെട്ടെന്ന് ലഭിക്കാന്‍ എത്ര തുക മുടക്കിക്കാണുമെന്നതാണ് സോഷ്യല്‍ മീഡിയയിലെ ചൂടേറിയ ചര്‍ച്ച.

ഏതായാലും ഈ സമ്മാനപ്പെരുമഴ വാട്‌സ് ആപ്പിലും ട്വിറ്ററിലുമെല്ലാം വൈറലായിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.