1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 29, 2015

സ്വന്തം ലേഖകന്‍: മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത കാലം ചെയ്തു, കബറടക്കം നാളെ തിരുവല്ലയില്‍. മാര്‍ത്തോമ്മാ സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്തയും ചെങ്ങന്നൂര്‍ മാവേലിക്കര ഭദ്രാസനാധിപനുമായിരുന്ന ഡോ. സഖറിയാസ് മാര്‍ തെയോഫിലോസിന് 77 വയസായിരുന്നു.

കബറടക്കം നാളെ രാവിലെ തിരുവല്ല സഭാ ആസ്ഥാനത്തെ എസ്.സി. പള്ളിയില്‍ നടക്കും. മസ്‌ക്കറ്റില്‍ ക്രിസ്മസ് ചടങ്ങുകള്‍ക്കുശേഷമുള്ള യാത്രാമധ്യേ വിമാനത്തില്‍വച്ച് പക്ഷാഘാതം അനുഭവപ്പെട്ട അദ്ദേഹത്തെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു അന്ത്യം.

ഭൗതിക ശരീരം രാത്രി വൈകി തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് എത്തിച്ചു. നിരണം മട്ടയ്ക്കല്‍ വെണ്‍പറമ്പില്‍ പരേതരായ വി.കെ. ഉമ്മന്റെയും മറിയാമ്മയുടെയും മകനായി 1938 ഓഗസ്റ്റ് 29 നാണ് ജനിച്ചത്. ഉമ്മന്‍ കോരുത് എന്നായിരുന്നു പേര്. 1966 മെയ് ഏഴിന് മാര്‍ത്തോമാ സഭയില്‍ ഡീക്കനായി. 1966 ജൂലൈ ഒന്‍പതിന് കശീശ സ്ഥാനമേറ്റു. 1980 ഏപ്രില്‍ 26 ന് റമ്പാനായി. മെയ് ഒന്നിന് എപ്പിസ്‌കോപ്പയായി അഭിഷിക്തനായി. 2004 ജൂലൈ മൂന്നു മുതല്‍ സഫ്രഗന്‍ മെത്രാപ്പോലീത്തയായി സേവനമനുഷ്ടിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.