സ്വന്തം ലേഖകന്‍: ചൈന ഒറ്റക്കുട്ടി നയം ഔദ്യോഗികമായി അവസാനിപ്പിച്ചു, ഇനി ദമ്പതിമാര്‍ക്ക് രണ്ടു കുട്ടികളാവാം. വിവാഹിതരായ എല്ലാ ദമ്പതിമാര്‍ക്കും ഇനി രണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ അനുമതി നല്‍കുന്ന പുതിയ നിയമം ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. കഴിഞ്ഞ ഒക്‌ടോബറിലാണ് ചൈന ഒറ്റക്കുട്ടി നയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
എഴുപതുകളില്‍ ഏര്‍പ്പെടുത്തിയ ഒറ്റക്കുട്ടി നയം നാലര പതിറ്റാണ്ടിന് ശേഷമാണ് ചൈന പിന്‍വലിക്കുന്നത്. ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും ചൈനയുടെ സാമ്പത്തിക വളര്‍ച്ചയുടെ കാരണം ഒറ്റക്കുട്ടി നയം കര്‍ശനമായി നടപ്പിലാക്കിയത് കാരണമാണെന്നാണ് ഭരണകക്ഷിയുടെ വാദം. എന്നാല്‍ പ്രായമായവരുടെ ജനസംഖ്യ ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തിലാണ് നയത്തില്‍ ഇളവ് ചെയ്യാന്‍ ചൈന തീരുമാനിച്ചത്.
ഒറ്റക്കുട്ടി നയം ലംഘിക്കുന്നവര്‍ക്ക് കടുത്ത പിഴ ശിക്ഷ ഉള്‍പ്പെടെ ചുമത്തിയാണ് ചൈന നിയമം നടപ്പിലാക്കിയിരുന്നത്. ശിക്ഷ ഭയന്ന് പലരും ഗര്‍ഭഛിദ്രത്തെ ആശ്രയിച്ചത് അബോര്‍ഷന്‍ നിര്‍ക്ക് കുത്തനെ കൂടാനിടയാക്കി. ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് നേരത്തെ തന്നെ രണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ അനുമതി നല്‍കിയിരുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല