സ്വന്തം ലേഖകന്‍: ചോദ്യവുമായി എത്തിയ മാധ്യമപ്രവര്‍ത്തകനു നേരെ കാര്‍ക്കിച്ചു തുപ്പി നടന് വിജയകാന്ത്, മാപ്പു പറയണമെന്ന ആവശ്യവുമായി സംഘടനകള്‍. നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ വിജയകാന്ത് മാധ്യമപ്രവര്‍ത്തകരുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പിയതാണ് വന്‍ വിവാദമായിരിക്കുകയാണ്.
താരം മാപ്പു പറയണണം എന്നാവശ്യപ്പെട്ടുക്കൊണ്ട് വിവിധ സംഘടനകള്‍ രംഗത്തു വന്നു. ഡിഎംഡികെ സംഘടിപ്പിച്ച രക്ത പരിശോധന ക്യാംപ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ മോശമായി പെരുമാറി എന്നാണ് ആരോപണം. ചെന്നൈ പ്രസ് ക്ലബ്,കണ്‍സോര്‍ഷ്യം ഓഫ് ജേര്‍ണലിസ്റ്റ് ഇന്‍ ഇന്ത്യ തുടങ്ങിയ പത്ര സംഘടനകള്‍ സംഭവത്തെ അപലപിച്ചു.
അണ്ണാ ഡിഎംകെ അധികാരത്തിലെത്തുമോ എന്ന ചോദ്യത്തിന് നിങ്ങള്‍ക്ക് ജയലളിതയോട് ചോദിക്കാന്‍ ധൈര്യമുണ്ടോയെന്നായിരുന്നു താരത്തിന്റെ മറുചോദ്യം. നിങ്ങള്‍ക്ക് ചോദിക്കാന്‍ ധൈര്യമില്ലെന്നും പറഞ്ഞ് വിജയകാന്ത് തുപ്പുകയായിരുന്നു.
ഡിഎംഡികെ സംഘടിപ്പിച്ച രക്തപരിശോധന ക്യാംപ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോഴായിരുന്നു വിജയകാന്ത് മോശമായി പെരുമാറിയത് പാര്‍ട്ടിയെ പ്രതിരോധത്തില്‍ ആക്കിയിരിക്കുകയാണ്. നേരത്തെ യോഗാ ദിനാചരണത്തോട് അനുബന്ധിച്ച് പൊതുവേദിയില്‍ യോഗ ചെയ്യാനെത്തിയ വിജയകാന്തിന്റെ ദൃശ്യങ്ങളും വൈറലായിരുന്നു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല