1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 2, 2016

സ്വന്തം ലേഖകന്‍: സൗദിയില്‍ യമന്‍ വിമതരുടെ ഷെല്ലാക്രമണം, കൊല്ലം സ്വദേശി കൊല്ലപ്പെട്ടു. വ്യാഴാഴ്ച യമന്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ജീസാനിലെ കടലോര പ്രദേശമായ മുവമ്മയിലാണ് യമന്‍ വിമതരുടെ ഷെല്ലാക്രമണം ഉണ്ടായത്.

ആക്രമണത്തില്‍ കൊല്ലം മുണ്ടക്കല്‍ സ്വദേശി ജരീഷ് മത്തായിയാണ് മരിച്ചത്. മത്സ്യത്തൊഴിലാളിയായി ജോലി നോക്കുകയായിരുന്നു നാല്പത്തിയഞ്ചുയാരനായിരുന്ന ജരീഷ്. ജരീഷ് അടക്കം മൂന്ന് പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. മരിച്ച മറ്റ് രണ്ടു പേര്‍ കുട്ടികളാണ്. അപ്രതീക്ഷമായി ജനവാസ കേന്ദ്രത്തിലുണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

യമനോട് ചേര്‍ന്നു കിടക്കുന്നതിനാല്‍ നിരന്തരമായി ആക്രമണ ഭീഷണിയില്‍ കഴിയുന്ന പ്രദേശമാണ് മുവമ്മയും പരിസരങ്ങളും. നിരവധി മലയാളി കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലം കൂടിയാണിത്. തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങളില്‍ ഭയചകിതരായി കഴിയുകയാണ് ഇവര്‍. എന്നാല്‍ ഭയക്കേണ്ടതില്ലെന്നും വിമതരുടെ ഏത് ആക്രമണവും തടയാന്‍ സൗദി സേന സജ്ജമാണെന്നും സൗദി സര്‍ക്കാര്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.