സ്വന്തം ലേഖകന്‍: നര്‍ത്തകിയായ അമ്മയ്ക്ക് നര്‍ത്തകിയായ മകളുടെ നൃത്തച്ചുവടുകളില്‍ യാത്രാമൊഴി, മൃണാളിനി സാരാഭായിയും മകള്‍ മല്ലിക സാരാഭായിയും ചരിത്രമായി. ഇന്നലെ അന്തരിച്ച പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായിക്കാണ് മകള്‍ മല്ലിക സാരാഭായ് നൃത്തച്ചുവടുകളോടെ അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ചിത്രം സോഷ്യല്‍ മാധ്യമങ്ങളില്‍ ഏറെ വൈകാതെ വൈറലാകുകയും ചെയ്തു.
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു മൃണാളിനി സാരാഭായിയുടെ അന്ത്യം. അതിനിടെ മൃണാളിനിയുടെ മരണത്തില്‍ അനുശോചിക്കാത്ത പ്രധാനമന്ത്രിയുടെ നടപടിക്കെതിരെ ആഞ്ഞടിക്കുന്ന മല്ലിക സാരാഭായിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ് വൈറലാകുകയും ചെയ്തു.
രാജ്യത്തിന്റെ യശസുയര്‍ത്തിയ കലാകാരിയായ മൃണാളിനിയുടെ മരണത്തില്‍ അനുശോചിച്ച് ഒരു വാക്ക് പോലും പറയാത്തത് പ്രധാനമന്ത്രിയുടെ മനോനിലയെ കാണിക്കുന്നുവെന്ന് മല്ലിക പറഞ്ഞു.
പ്രിയപ്പെട്ട പ്രധാനമന്ത്രി എന്റെ രാഷ്ട്രീയത്തെ താങ്കളും താങ്കളുടെ രാഷ്ട്രീയത്തെ ഞാനും വെറുക്കുന്നു. എന്നാല്‍ കഴിഞ്ഞ ആറ് പതിറ്റാണ്ടായി ലോകമെമ്പാടും രാജ്യത്തിന്റെ യശസുയര്‍ത്തിയ മൃണാളിനിയുടെ മരണത്തില്‍ അനുശോചിച്ച് ഒരു വാക്ക് പോലും പറയാത്തത് താങ്കളുടെ മനോനില എങ്ങനെയാണെന്ന് കാണിക്കുന്നു.
നിങ്ങള്‍ എന്നെ വെറുത്താലും പ്രധാനമന്ത്രി എന്ന നിലയില്‍ അവരുടെ സംഭാവനകളെ അംഗീകരിക്കേണ്ടതായിരുന്നു. എന്നാല്‍ താങ്കള്‍ അത് ചെയ്തില്ല. നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നുവെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല