സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ആവിഷ്ക്കാര സ്വാതന്ത്ര്യം വെറും തമാശ, അസഹിഷ്ണുത വിവാദത്തില്‍ അടുത്ത വെടി പൊട്ടിച്ച് സംവിധായകന് കരണ്‍ ജോഹര്‍. ഇന്ത്യയില്‍ ആവിഷ്കാര സ്വാതന്ത്യമുണ്ട് എന്നത് ഏറ്റവും വലിയ തമാശയാണെന്നായിരുന്നു ജെയ്പൂര്‍ സാഹിത്യോത്സവത്തില്‍ സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടത്.
ആവിഷ്കാര സ്വാതന്ത്യം നിങ്ങളെ ജയിലിലെത്തിക്കും. വ്യക്തിപരമായ കാര്യങ്ങള്‍ പുറത്ത് പറയുന്നതിന് ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യമാണിത്. ഒരു സംവിധായകനായ തനിക്കും ആവിഷ്കാര സ്വാതന്ത്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നടന് ആമിര്‍ഖാനും ഇന്ത്യയില്‍ അസഹിഷ്ണുതയുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെ ബി.ജെ.പിയും ശിവസേനയും ഉള്പടെയുള്ള പാര്‍ട്ടികള്‍ നടനെ വ്യക്തിപരമായി ആക്രമിക്കുകയും ചെയ്തു.
തന്റെ ഭാര്യ കിരണ്‍ റാവുവിന് ഇന്ത്യയിലെ കുടുംബ സുരക്ഷയെപ്പറ്റി തന്നെ ഭയമാണെന്നും രാജ്യം വിടുന്നതിനെപ്പറ്റി അവര്‍ നിര്ദേശിക്കാറുണ്ടെന്നുമാണ് ആമിര്‍ പറഞ്ഞത്. എന്നാല്‍ താനോ തന്റെ ഭാര്യയോ രാജ്യം വിട്ടു പോകില്ലെന്നും ഭാവിയില്‍ പോലും പോകുന്നതിനെപ്പറ്റി ചിന്തിക്കുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഇതിനെ അനുകൂലിച്ച് ഷാറൂഖ് ഖാനും രംഗത്തെത്തിയിരുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല