1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 25, 2016

സ്വന്തം ലേഖകന്‍: എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ ബാര്‍ കോഴക്കേസില്‍ കേസെടുക്കാന്‍ കോടതി, മന്ത്രി രാജി വച്ചു. മന്ത്രി ബാബുവിനെതിരായ കോഴ ആരോപണ കേസില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു കേസെടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടതോടെയായിരുന്നു രാജി.

നേരത്തെ ബാബുവിനെതിരേ കേസെടുക്കാന്‍ തെളിവില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. ബാര്‍ കോഴക്കേസില്‍ ഹൈക്കോടതിയുടെ കടുത്ത പരാമര്‍ശത്തേത്തുടര്‍ന്നു ധനമന്ത്രി കെ.എം. മാണിയാണ് ആദ്യം രാജിവച്ചത്.

ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ നേതാവ് ബിജു രമേശിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രി ബാബുവിനെതിരെയും അന്വേഷണമാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയില്‍ ത്വരിതാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി നിര്‍ദേശിച്ചിരുന്നു.

റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരുമാസം സാവകാശമാവശ്യപ്പെട്ടാണു വിജിലന്‍സ് ഇന്നലെ കോടതിയെ സമീപിച്ചത്. എന്നാല്‍, വിജിലന്‍സിനെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ച കോടതി, ബാബുവിനെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു കേസെടുക്കാന്‍ ഉത്തരവിടുകയായിരുന്നു.
മന്ത്രിക്കെതിരേ കേസെടുത്ത് ഒരുമാസത്തിനകം അന്വേഷണറിപ്പോര്‍ട്ട് ഹാജരാക്കാനാണു വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.