സ്വന്തം ലേഖകന്‍: ചില ആരാധനാലയങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കുന്നതിനെതിരെ നടി വിദ്യാ ബാലന് രംഗത്ത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളുടെ പേരില്‍ സ്ത്രീകളുടെ അവകാശങ്ങളെ ലംഘിക്കുന്നത് ശരിയല്ലെന്ന് വിദ്യ തുറന്നടിച്ചു.
ഇത്തരമൊരു ചോദ്യം ഇപ്പോഴെങ്കിലും ഉന്നയിച്ചത് നന്നായി. സാമൂഹിക ജീവിതത്തിലും ജോലിയിലെ അവസരങ്ങളിലും ഉള്‍പ്പടെ എല്ലായിടത്തും സ്ത്രീക്കും പുരുഷനും തുല്യത ലഭിക്കണം, മാധ്യമങ്ങളോട് പ്രതികരിക്കവെ വിദ്യാ ബാലന് പറഞ്ഞു.
എനിക്ക് തോന്നുന്നത് നമ്മള് സ്ത്രീകള്‍ തന്നെ നമുക്കെതിരെ നിരവധി വിലക്കുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ചില ജോലികള്‍, അത് പുരുഷന്മാര്ക്ക് മാത്രം അവകാശപ്പെടുന്നതായി നിലകൊള്ളുന്നു. ഇവിടെ സ്ത്രീകള്‍ക്ക് പിന്നാമ്പുറങ്ങളിലാണ് സ്ഥാനം.
ആഗ്രഹങ്ങളെ വളരാന്‍ സഹായിക്കാത്ത എല്ലാത്തിനെയും നാം മറികടക്കേണ്ടതുണ്ട്. എനിക്ക് സാരി ധരിക്കാന്‍ ഇഷ്ടമാണ്. എന്നാല്‍ എല്ലാവരും ചോദിക്കുന്നു എന്തുകൊണ്ടാണ് നിങ്ങള്‍ പ്രായം കൂടിയവരുടെ വസ്ത്രം ധരിക്കുന്നതെന്ന്.
എനിക്ക് സാരി ധരിക്കുന്നത് ഇഷ്ടമാണ്, അതിനാല്‍ ഇനിയും ധരിക്കുകതന്നെ ചെയ്യും എന്നാവും ഇത്തരക്കാര്‍ക്കുള്ള എന്റെ മറുപടി. ഇത് ഫെമിനിസമല്ല, സത്യമാണെന്നും വിദ്യ പറയുന്നു. കമല്‍ സംവിധാനം ചെയ്യുന്ന മാധവിക്കുട്ടിയുടെ എന്റെ കഥയിലൂടെ വിദ്യ മലയാളത്തില്‍ എത്തുമെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല