1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2016

സ്വന്തം ലേഖകന്‍: ഈജിപ്തില്‍ നാലു വയസുകാരന് ജീവപര്യന്തം തടവ്, കുറ്റങ്ങള്‍ 4 കൊലപാതകം, 8 വധശ്രമം, ഭൂമി തട്ടിപ്പ്, ഭീഷണിപ്പെടുത്തല്‍. അതും രണ്ടു വര്‍ഷം മുമ്പ് നടന്ന കുറ്റങ്ങള്‍ക്കാണ് അഹമ്മദ് മന്‍സൂര്‍ കര്‍ണി എന്ന നാലു വയസുകാരനെ വിചാരണക്ക് വിധേയനാക്കിയത്. അതായത് അഹമ്മദിന് രണ്ടു വയസുള്ളപ്പോള്‍!

വിചാരണ നടക്കുമ്പോള്‍ അഹമ്മദ് കോടതിയില്‍ ഉണ്ടായിരുന്നില്ല. അഹമ്മദിനെ ജീവപര്യന്തം തടവിന് വിധിച്ചുകൊണ്ടാണ് കോടതി ഉത്തരവിടുകയും ചെയ്തു. കൊലപാതകം, സര്‍ക്കാര്‍ വസ്തുക്കള്‍ തകര്‍ക്കുക, സമാധാനം ഇല്ലാതാക്കുക തുടങ്ങി നിരവധി കുറ്റങ്ങള്‍ ചുമത്തപ്പെട്ട 115 പേര്‍ക്കൊപ്പമാണ് പിടികിട്ടാപ്പുള്ളിയായി അഹമ്മദിനെ ഉള്‍പ്പെടുത്തിയിരുന്നത്.

അഹമ്മദിന്റെ പേര് അബദ്ധത്തില്‍ പട്ടികയില്‍ ഉള്‍പ്പെട്ടതാണെന്ന് അഭിഭാഷകര്‍ വ്യക്തമാക്കുന്നു. എന്നാല്‍ 2012 സെപ്റ്റംബറിലായിരുന്നു ജനനമെന്ന് വ്യക്തമാക്കുന്ന അഹമ്മദിന്റെ ജനന സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ കോടതി തയ്യാറായില്ല.

പട്ടികയില്‍ ഉള്‍പ്പെട്ടതറിഞ്ഞ് അഹമ്മദിന്റെ ജനന സര്‍ട്ടിഫിക്കറ്റ് ദേശിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ അഭിഭാഷകന്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കേസ് അപ്പോഴേയ്ക്കും സൈനിക കോടതി ഏറ്റെടുത്തിരുന്നു. മാത്രമല്ല പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും അഹമ്മദിന്റേതിനു സമാനമായ ശിക്ഷ ലഭിക്കുകയും ചെയ്തു. ലോക മാധ്യമങ്ങളില്‍ ഈജിപ്തിലെ കുത്തഴിഞ്ഞ നീതിന്യായ വ്യവസ്ഥയോടുള്ള പരിഹാസ പ്രളയമാണ് ഇപ്പോള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.