1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2016

സ്വന്തം ലേഖകന്‍: അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ മകളെ ഐഫോണിലെ ഫൈന്റ് മൈ ഐഫോണ്‍ സൗകര്യം ഉപയോഗിച്ച് കണ്ടെത്തിയ അമ്മയാണ് താരം. പെന്‍സില്‍വാനിയിയില്‍ നടന്ന സംഭവത്തിലാണ് ഐഫോണിലെ ഫൈന്റ് മൈ ഐഫോണ്‍ എന്ന സൗകര്യം കാണാതായ മകളെ കണ്ടെത്താന്‍ അമ്മക്ക് തുണയായത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് തന്നെ ആരോ തട്ടിക്കൊണ്ടുപോയതായി മകള്‍ അമ്മയുടെ മൊബൈലിലേക്ക് സന്ദേശം അയച്ചത്. തന്നെ രക്ഷിക്കണമെന്നും എന്തെങ്കിലും ഉടന്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് നിരവധി സന്ദേശങ്ങളാണ് മകള്‍ അമ്മയുടെ ഫോണിലേക്ക് അയച്ചത്. തുടര്‍ന്ന് ഫൈന്റ് മൈ ഐഫോണ്‍ എന്ന ഫീച്ചറിലൂടെ അമ്മ മകളുടെ ഐഫോണിന്റെ സ്ഥാനം എവിടെയെന്ന് കണ്ടെത്തുകയായിരുന്നു.

ഐഫോണ്‍ നല്‍കിയ വിവരമനുസരിച്ച് പെണ്‍കുട്ടിയുടെ മൊബൈലിന്റെ സ്ഥാനം 150 മൈല്‍ അകലെയാണെന്ന് കണ്ടെത്തി. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ തെരച്ചിലില്‍ പ്രതി കുടുങ്ങുകയും പെണ്‍കുട്ടിയെ മോചിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ കാമുകന്‍ തന്നെയാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തത് എന്നതാണ് കഥയുടെ ആന്റി ക്ലൈമാക്‌സ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.