1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2016

സ്വന്തം ലേഖകന്‍: ടാല്‍ക്കം പൗഡര്‍ മൂലം കാന്‍സര്‍, ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി 493 കോടി നഷ്ടപരിഹാരം നല്‍കാന്‍ യുഎസ് കോടതി. ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ ടാല്‍ക്കം പൗഡര്‍ കാന്‍സറിന് കാരണമായെന്ന പരാതിയിലാണ് കമ്പനി 493 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചത്. കഴിഞ്ഞ വര്‍ഷം മരിച്ച അലബാമ സ്വേദശി ജാക്കീ ഫോക്‌സിന്റെ കുടുംബത്തിനാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.

അണ്ഡാശയത്തില്‍ കാന്‍സര്‍ ബാധിച്ചായിരുന്നു 62 കാരിയായ ഫോക്‌സിന്റെ മരണം.
ടാല്‍ക്കം പൗഡര്‍ മുലം ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്നു എന്ന ഭീഷണി ഉപയോക്താക്കളെ ബോധ്യപ്പെടുത്തുന്നതില്‍ ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ കമ്പനിക്ക് വീഴ്ച പറ്റിയതായി ബന്ധുക്കള്‍ വാദിച്ചു. എന്നാല്‍ പരാതി അടിസ്ഥാന രഹിതമാണെന്നും വിധിക്കെതിരെ അപ്പീലിന് പോകുമെന്നും കമ്പനി അറിയിച്ചു.

നേരത്തെ 2003 ല്‍ നടത്തിയ പഠനം അനുസരിച്ച് ടാല്‍ക്കം പൗഡര്‍ അണ്ഡാശയ കാന്‍സറിന് കാരണമാകുമെന്ന് കണ്ടെത്തിയിരുന്നു. 2013 ലെ പഠനത്തിലും ഇത് തന്നെയായിരുന്നു ഫലം. തങ്ങള്‍ക്ക് ഉപഭോക്താക്കളുടെ ആരോഗ്യം തന്നെയാണു പ്രധാനപ്പെട്ട കാര്യമെന്നും കോടതി വിധി നിരാശപ്പെടുത്തുന്നതാണെന്നും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വക്താവ് പ്രതികരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.