സ്വന്തം ലേഖകന്‍: സ്ത്രീകളെ ശിക്ഷിക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് പീഡന വിദഗ്ദര്‍ പുതിയ ഉപകരണം കണ്ടുപിടിച്ചതായി വെളിപ്പെടുത്തല്‍. ‘ബിറ്റര്‍’ എന്നും ‘ക്ലിപ്പര്‍’ എന്നും അറിയപ്പെടുന്ന ഈ ഉപകരണം പ്രധാനമായും ലക്ഷ്യം വക്കുന്നത് ശരീരം പൂര്‍ണമായും മറക്കാത്ത സ്ത്രീകളെയാണ്.
മൂര്‍ച്ചയേറിയ മുനകളോട് കൂടിയ ഇരുമ്പുകൊണ്ട് നിര്‍മ്മിച്ച ഉപകരണമാണ് ഐ.എസ് ഭീകരര്‍ വ്യാപകമായി ഉപയോഗിക്കുന്നത്. ഐ.എസിന്റെ നിയന്ത്രണ മേഖലയിലുള്ള സ്ത്രീകള്‍ ശരീരം പൂര്‍ണമായും മറച്ചിരിക്കണമെന്നാണ് നിയമം. ഏതെങ്കിലും ഭാഗം സ്ത്രീകള്‍ മറയ്ക്കുന്നില്ലെങ്കില്‍ ആ ഭാഗത്താവും ഭീകരര്‍ ഉപകരണം പ്രയോഗിക്കുക.
വസ്ത്രത്തിന് പുറത്തുകാണുന്ന ഭാഗത്തില്‍ ഉപകരണം ഉപയോഗിക്കുന്നതോടെ അത്രയും ഭാഗത്തെ തൊലിയും ദശയുമെല്ലാം ചിതറിത്തെറിക്കുമെന്ന് ഇതിന് ഇരയായവര്‍ പറയുന്നു. പ്രദേശത്തെ സ്ത്രീകളുടെ പേടി സ്വപ്നമാണ് ബിറ്റര്‍ എന്ന ഉപകരണമെന്ന് മൊസൂളില്‍നിന്ന് രക്ഷപ്പെട്ട 22കാരി വ്യക്തമാക്കുന്നു.
കഴിഞ്ഞമാസം തന്റെ സഹോദരി ബിറ്റര്‍ ആക്രമണത്തിന് ഇരയായി. കൈപ്പത്തി മറയ്ക്കുന്ന ഗ്ലൗസ് ധരിച്ചില്ലായെന്നതാണ് സഹോദരി ചെയ്തിരുന്ന കുറ്റം. പുറത്തിറങ്ങിയപ്പോള്‍ ഗ്ലൗസ് ധരിക്കാന്‍ സഹോദരി മറന്നതായിരുന്നു. ബിറ്റര്‍ ആക്രമണത്തിലെ മുറിവുകള്‍ സഹോദരിയുടെ കൈകളില്‍ ഇപ്പോഴും കാണാമെന്നും പ്രസവ വേദനയേക്കാള്‍ ഭയങ്കരമായിരുന്നു സഹോദരി അനുഭവിച്ച വേദനയെന്നും യുവതി വ്യക്തമാക്കുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല