1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 27, 2016

സ്വന്തം ലേഖകന്‍: മുംബൈയില്‍ സെല്‍ഫി മരണങ്ങള്‍ പെരുകുന്നു, 16 സ്ഥലങ്ങളില്‍ സെല്‍ഫി നിരോധിച്ച് മഹാരാഷ്ട്രാ സര്‍ക്കാര്‍. ഈ സ്ഥലങ്ങളില്‍ സെല്‍ഫി എടുക്കാന്‍ പുറപ്പെട്ട് മരിക്കുന്നവരുടെ എണ്ണം കൂടിയതാണ് സെല്‍ഫി നിരോധിക്കാന്‍ കാരണം.

സെല്‍ഫി എടുത്ത് ജീവന്‍ പൊലിഞ്ഞവരുടെ എണ്ണത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യയാണ്. ഈ സാഹചര്യം കൂടിയാണ് സെല്‍ഫി നിരോധിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയതെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു.

2014 മുതല്‍ ഇതുവരെ ലോകത്ത് ആകമാനം 49 പേര്‍ സെല്‍ഫി എടുക്കുന്നതിനിടെ മരിച്ചെന്നാണ് കണക്ക്. ഇതില്‍ 19 പേരും ഇന്ത്യയിലാണ് കൊല്ലപ്പെട്ടിരിക്കുന്നത്. മുംബൈയിലെ 16 പ്രദേശങ്ങളിലാണ് സെല്‍ഫി എടുക്കുന്നതിന് നിരോധനം.

കഴിഞ്ഞ മാസം നാസിക്കില്‍ 18 കാരിയായ വിദ്യാര്‍ത്ഥിനി വിനോദയാത്രക്കിടെ ഡാമില്‍ വീണ് മരിച്ചിരുന്നു. സെല്‍ഫി എടുക്കുന്നതിനിടെയായിരുന്നു അപകടം. രക്ഷിക്കാന്‍ ഡാമിലേക്ക് ചാടിയ സഹപാഠിയും കൊല്ലപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.