1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 27, 2016

സ്വന്തം ലേഖകന്‍: വാഷിംഗടണിലെ റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവതി കടിച്ചത് അപൂര്‍വ പവിഴമുത്തില്‍. കടല്‍ ഭക്ഷണം കഴിക്കാനാണ് ദമ്പതികളായ ലിന്‍ഡ്‌സേ ഹാസും ഭര്‍ത്താവ് ക്രിസ്സിനും വാഷിംഗ്ടനിലെ ഇറ്റാലിയന്‍ റസ്റ്റോറന്റില്‍ എത്തിയത്.

എന്നാല്‍ ഭക്ഷണം കഴിക്കുന്നതിനിടെ യുവതി കടിച്ചത് അപൂര്‍വ്വ ഇനത്തില്‍പ്പെട്ട പവിഴമുത്തില്‍. മോന്‍ഡാല്‍സിനോ റിസ്‌റ്റോറന്റ് ഇറ്റാലിയോയില്‍നിന്നും കടല്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ കട്ടിയേറിയ എന്തിലോ താന്‍ കടിച്ചതായി ഹാസ് പറയുന്നു. സൂക്ഷിച്ചുനോക്കിയപ്പോള്‍ കറുത്ത് ചെറുതായ ഗോളാകൃതിയിലുള്ള എന്തോ ആണെന്ന് മനസ്സിലായി.

മുത്ത് പേഴ്‌സില്‍ സൂക്ഷിച്ച തങ്ങള്‍ ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. വീട്ടിലെത്തി മുത്ത് പുറത്തെടുത്ത് പരിശോധിച്ചപ്പോഴാണ് ക്വാഹോഗ് പര്‍പ്പിള്‍ പേള്‍ എന്ന അപൂര്‍വ മുത്തിലാണ് താന്‍ കടിച്ചതെന്ന് തിരിച്ചറിഞ്ഞത്. വിപണിയില്‍ ഏകദേശം 600 ഡോളര്‍ വിലയുള്ള പവിഴമാണിത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.