സ്വന്തം ലേഖകന്‍: യുകെയില്‍ വിസ തട്ടിപ്പിനു വേണ്ടി സ്‌കൈപ്പ് വഴിയുള്ള വിവാഹങ്ങള്‍ പെരുകുന്നു, ഇരകളാകുന്നത് കൊച്ചു പെണ്‍കുട്ടികള്‍. യുകെയിലെ ഹിന്ദു, സിഖ്, ജൂത വിഭാഗങ്ങള്‍ക്കിടയിലാണ് ഈ പ്രവണത കൂടുതലെന്ന് ഫ്രീഡം എന്ന സംഘടന നടത്തിയ പഠനത്തില്‍ പറയുന്നു.
കുട്ടികള്‍ പാശ്ചാത്യ ശീലങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് തടയാനാണ് ഇത്തരം വിവാഹങ്ങള്‍ നടത്തുന്നതെന്നും സംഘടനയുടെ വക്താക്കള്‍ പറഞ്ഞു. ഒരിക്കല്‍ വിവാഹം നടത്തിയാല്‍ പിന്നീട് ബന്ധുക്കള്‍ക്ക് അനുവദിക്കുന്ന വിസക്ക് സമ്മര്‍ദ്ദം ഉണ്ടാക്കും. പെണ്‍കുട്ടി ഭര്‍ത്താവിന്റെ രാജ്യം സന്ദര്‍ശിച്ച ശേഷം ഗര്‍ഭിണിയായി പിന്നീട് പങ്കാളിയെ പെണ്‍കുട്ടിയുടെ രാജ്യത്തേക്ക് കൊണ്ടുവരികയുമാണ് ലക്ഷ്യം.
ഏറ്റവുമൊടുവില്‍ 11 വയസുള്ള പെണ്‍കുട്ടിയാണ് ഇത്തരം വിവാഹത്തിന് ഇരയായത്.
സ്‌കൈപ്പ് വഴി യുകെയിലെയും പുറത്തുള്ളതുമായ ഇമാമുകളാണ് ചടങ്ങ് നടത്തിയത്. ലണ്ടനില്‍ വിദ്യാര്‍ഥിനിയായ 11 കാരി പെണ്‍കുട്ടി സ്‌കൈപ്പ് വഴി ബംഗ്‌ളാദേശിലെ 25 കാരനെയാണ് വിവാഹം കഴിച്ചത്. പുതിയ ഭര്‍ത്താവിന് യുകെയിലേക്കുള്ള വിസ സംഘടിപ്പിക്കാന്‍ വേണ്ടി ആയിരുന്നു ഈ വിവാഹമെന്നാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ സഹോദരനില്‍ നിന്നും നിര്‍ബ്ബന്ധിത വിവാഹത്തിനെതിരേയുള്ള രാജ്യത്തിന്റെ നിയമം മനസ്സിലാക്കിയ പെണ്‍കുട്ടി ഫ്രീഡം എന്ന സംഘടനയെ സമീപിക്കുകയായിരുന്നു. സ്‌കൈപ്പിലൂടെ നടന്നത് തന്റെ വിവാഹമാണെന്ന് പെണ്‍കുട്ടിക്ക് ആ സമയത്ത് മനസ്സിലാകുക പോലും ചെയ്തില്ല. പിന്നീട് ഭര്‍ത്താവിന്റെ അരികിലേക്ക് ഗര്‍ഭിണിയാകാന്‍ അയക്കാനായിരുന്നു പദ്ധതി.
ഈ സമയത്ത് പെണ്‍കുട്ടി ഭക്ഷണം പാകം ചെയ്യാനും വൃത്തിയാക്കാനുമെല്ലാം പഠിക്കുകയും ചെയ്തു. ഒരു മതവും നിര്‍ബ്ബന്ധിത വിവാഹം അനുവദിക്കുന്നില്ലെങ്കിലും ചില മാതാപിതാക്കളാണ് ഇത് ചെയ്യുന്നതെന്നും ഇവര്‍ പറയുന്നു. നിര്‍ബ്ബന്ധിത വിവാഹം ഇംഗ്‌ളണ്ട്, വെയ്ല്‍സ്, സ്‌കോട്‌ലന്റ് എന്നിവിടങ്ങളില്‍ 2014 ല്‍ നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല