സ്വന്തം ലേഖകന്‍: ആനക്കൊമ്പ് കൈവശം വക്കാന്‍ നടന്‍ മോഹന്‍ലാലിന് പ്രത്യേക അനുമതി, താരത്തിനെതിരെ വീണ്ടും സോഷ്യല്‍ മീഡിയ. ഫെബ്രുവരി മോഹന്‍ലാലിന് കഷ്ട മാസമാണോ എന്ന ആശങ്കയിലാണ് താരത്തിന്റെ ആരാധകര്‍. ജെ.എന്‍.യു വിവാദത്തില്‍ ഇടപെട്ട് ബ്ലോഗെഴുതി വിമര്‍ശനത്തിന് വിധേയനായ ലാല്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായി വിമര്‍ശിക്കപ്പെടുകയാണ്.
ആനക്കൊമ്പ് കൈവശം വച്ച കേസില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് മോഹന്‍ലാലിന് പ്രത്യേക ഇളവ് നല്‍കിയത്. വന്യജീവി സംരക്ഷണ നിയമപ്രകാരം ആനക്കൊമ്പ് കൈവശം വയ്ക്കുന്നവര്‍ അത് വെളിപ്പെടുത്തിയാല്‍ അവര്‍ക്കെതിരെയുള്ള നടപടികള്‍ അവസാനിപ്പിക്കാമെന്ന ചട്ടപ്രകാരമാണ് മോഹന്‍ലാലിന് ഇളവ് നല്‍കുന്നത്.
ഈ വ്യവസ്ഥകള്‍ സംബന്ധിച്ച് പുതിയ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയതിനെ തുടര്‍ന്ന് മോഹന്‍ലാല്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് മുന്നില്‍ ഹാജരായി കൈവശമുള്ള ആനക്കൊമ്പുകളുടെ വിവരം ധരിപ്പിച്ചിരുന്നു.
നേരത്തെ ജെഎന്‍യു വിഷയത്തില്‍ ബി.ജെ.പി നിലപാടിനെ പിന്തുണച്ച് ബ്ലോഗ് എഴുതിയ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കനത്ത ട്രോള്‍ ആക്രമണത്തിന് വിധേയനായിരുന്നു. 2011 ല്‍ മോഹന്‍ലാലിന്റെ തേവരയിലെ വസതിയില്‍ നടത്തിയ ആദായനികുതി റെയ്ഡിലാണ് രണ്ട് ആനക്കൊമ്പുകള്‍ പിടികൂടിയത്. പരിശോധനയില്‍ പിടികൂടിയ ആനക്കൊമ്പ് മോഹന്‍ലാലിന്റെ ഉടമസ്ഥതയിലല്ലെന്നും വനംവകുപ്പിന് കൈമാറിയ ആനക്കൊമ്പുകള്‍ പിന്നീട് ആന്റണി പെരുമ്പാവൂരിന് കൈമാറിയെന്നും വാര്‍ത്തകളുണ്ടായിരുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല