1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 7, 2016

സ്വന്തം ലേഖകന്‍: മാര്‍ച്ച് എട്ട് വനിതാ ദിനത്തില്‍ ഡല്‍ഹി സാന്‍ഫ്രാന്‍സിസ്‌കോ വിമാനം വനിതകളുടെ കൈയ്യില്‍ ഭദ്രം. എയര്‍ ഏറ്റവും ദൂരമേറിയ സര്‍വീസാണ് ഡല്‍ഹിയില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്കുള്ളത്. വനിതാ ദിനത്തില്‍ ഈ സര്‍വീസ് പൂര്‍ണമായും നിയന്ത്രിക്കുക വനിതകായിരിക്കും.

ഡല്‍ഹിസാന്‍ഫ്രാന്‍സിസ്‌കോ റൂട്ടിന് പതിനാലായിരം കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. പതിനേഴ് മണിക്കൂര്‍ കൊണ്ടാണ് ഈ യാത്ര അവസാനിക്കുക. എയര്‍ ഇന്ത്യയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ സര്‍വീസാണ് ഇത്. വനിതാ ദിനത്തില്‍ ഈ വമാനത്തിലെ മുഴുവന്‍ ക്രൂ അംഗങ്ങളും വനിതാളായിരിക്കും. ക്യാപ്റ്റന്‍ ക്ഷമത ബാജ്‌പേയിയുടെ നേതൃത്വത്തിലുള്ള നാല് പൈലറ്റുമാര്‍ക്ക് പുറമെ വിമാനത്തിലെ പതിനാല് ക്രൂ അംഗങ്ങളും വനിതാളകയിരിക്കും.

ഞായറാഴ്ച പുലര്‍ച്ചെ ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലില്‍ നിന്ന് പുറപ്പെടുന്ന ബോയിംഗ് 777എല്‍.ആര്‍ വിമാനം വനിതാ ദിനത്തില്‍ തിരിച്ച് ഡല്‍ഹിയില്‍ പറന്നിറങ്ങും. ഡല്‍ഹിസാന്‍ഫ്രാന്‍സിസ്‌കോ വിമാനത്തിന് പുറമെ എയര്‍ ഇന്ത്യയുടെ ഇരുപതോളം ആഭ്യന്തര സര്‍വീസുകളിലും പൂര്‍ണ നിയന്ത്രണം വനിതകള്‍ക്ക് തന്നെയാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.