സ്വന്തം ലേഖകന്‍: ഭിന്നലിംഗക്കാരായ ഇക്വഡോര്‍ ദമ്പതികള്‍ക്ക് ഉണ്ണി പിറക്കുന്നു.
ഇക്വഡോറില്‍ ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ദമ്പതികളായ ഡയാന റോഡ്രിഗസും, ഫെര്‍ണാണ്ടോ മചാഡോയുമാണ് അച്ഛനും അമ്മയുമാകാന്‍ ഒരുങ്ങുന്നത്.
ഇരുവര്‍ക്കും ഒരു കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത ആവേശത്തോടെയാണ് ഇക്വഡോറിലെ എല്‍ജിബിടി സമൂഹം സ്വീകരിച്ചത്. ദമ്പതികളില്‍ ആരാണ് ഗര്‍ഭം ധരിക്കുന്നത് എന്നതും ആവേശത്തിനു കാരണമായി.
കാരണം ദമ്പതികളില്‍ ജന്മനാ ആണായിരുന്ന ഡയാന ലിംഗമാറ്റ ശസ്ത്രക്രീയയിലൂടെ പെണ്ണായി മാറുകയായിരുന്നു. ഫെര്‍ണാണ്ടോ ആകട്ടെ പെണ്ണായി ജനിച്ച് പിന്നീട് ആണായ ആളാണ്. അങ്ങിനെയെങ്കില്‍ ആരാവും പ്രസവിക്കുക എന്നതായിരുന്നു എല്‍ജിബിടി സമൂഹത്തിന്റെ കൗതുകം.
തന്റെ ഭര്‍ത്താവ് ഫെര്‍ണാണ്ടോയാണ് പ്രസവിക്കാനൊരുങ്ങുന്നതെന്ന് ഡയാന തന്നെ പറയുന്നു. ജനിച്ചത് പെണ്ണായിട്ടായതുകൊണ്ടാണ് അവസരം ഫെര്‍ണാണ്ടോയെ തേടിയെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ദമ്പതികള്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇരുവരും ഒരു ആണ്‍കുഞ്ഞിനെയാണ് കാത്തിരിക്കുന്നതെന്നാണ് സൂചന. ഇക്കാര്യം വ്യക്തമാക്കുന്ന ആശുപത്രി രേഖകളും സ്‌കാനിങ് റിപ്പോര്‍ട്ടുകളും ദമ്പതികള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല