1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 19, 2016

സ്വന്തം ലേഖകന്‍: കലാഭവന്‍ മണിയുടെ മരണം, തലേ ദിവസം കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് എതിരെ സഹോദരന്‍. മണി മരിച്ച ദിവസത്തിന്റെ തലേന്ന് ഔട്ട്ഹൗസായ പാഡിയില്‍ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കെതിരെയാണ് കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ രംഗത്തെത്തിയത്.

അദ്ദേഹത്തോടൊപ്പം തലേന്ന് ഉണ്ടായിരുന്നവരെല്ലാം സംശയത്തിന്റെ നിഴലിലാണെന്ന് ഒരു ചാനല്‍ ചര്‍ച്ചയില്‍ രാമകൃഷ്ണന്‍ പറഞ്ഞു.
കലാഭവന്‍ മണിയുടെ ശരീരത്തില്‍ മാത്രം മീഥൈല്‍ ആല്‍ക്കഹോള്‍ കണ്ടെത്തിയത് സംശയാസ്പദമാണ്. ബിയര്‍ മാത്രം കഴിച്ചിരുന്ന മണിയുടെ ശരീരത്തില്‍ എങ്ങനെ മീതൈല്‍ ആല്‍ക്കഹോള്‍ എത്തിയെന്നതിന് ഉത്തരമില്ല.

തലേദിവസം മണിയ്‌ക്കൊപ്പം ഉണ്ടായിരുന്ന നടന്മാരായ ജാഫര്‍ ഇടുക്കിയും തരികിട സാബുവും അടക്കം എല്ലാവരെയും സംശയമുണ്ട്. ചേട്ടന്റെ ജോലിക്കാരെയും സംശയമുണ്ടെന്ന് രാമകൃഷ്ണന്‍ പറഞ്ഞു.
അരുണ്‍, വിപിന്‍, മുരുകന്‍ തുടങ്ങി മണിയുടെ സഹായികളുടെ പേര് പരാമര്‍ശിച്ചാണ് രാമകൃഷ്ണന്‍ സംശയം ഉന്നയിച്ചത്.

ഇക്കാര്യം പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവര്‍ക്കും നന്മ മാത്രം ചെയ്തിരുന്ന കലാകാരനോട് ആരും ഇങ്ങനെ ചെയ്യരുത്. മണിയുടെ കുടുംബ ജീവിതത്തില്‍ ഒരു പ്രശ്‌നവും ഇല്ലായിരുന്നെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

അതേസമയം മണിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നു. മണിക്ക് കരള്‍ രോഗവും ആന്തരിക രക്തസ്രാവവും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വൃക്കയിയുല്‍ ആന്തരികാവയവങ്ങളിലും പഴുപ്പിന്റെ ലക്ഷണങ്ങളുണ്ടായിരുന്നതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.