1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 20, 2016

സ്വന്തം ലേഖകന്‍: അശ്ലീല സൈറ്റുകളുടെ നിത്യ സന്ദര്‍ശകനായ ഇന്ത്യന്‍ യുവാവ് സൗദിയില്‍ പിടിയിലായി. രാജ്യത്ത് വിലക്കുള്ള അശ്ലീല സൈറ്റുകളാണ് രഹസ്യമായി ഇയാള്‍ നിരന്തരം കണ്ടിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്ക് ഐഡി ഉപയോഗിച്ച് വിവിധ സോഫ്‌റ്റ്വെയറുകളുടെ സഹായത്തോടെയാണ് ഇയാള്‍ സ്ഥിരമായി വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചിരുന്നത്.

ബാലപീഡനം ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് ഇയാള്‍ കണ്ടിരുന്നതെന്ന് പോലീസ് പറയുന്നു. ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്താണ് കണ്ടിരുന്നത്. അമേരിക്കന്‍ കുറ്റാന്വേഷണ വിഭാഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പിടിയിലായ ആളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

എല്ലാ വിധത്തിലുള്ള പോണ്‍ സൈറ്റുകളും സൗദിയില്‍ നിരോധിച്ചതാണ്. എന്നാല്‍ ചില സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് മറ്റൊരു രാജ്യത്തെന്ന രീതിയിലാണ് സൗദിയില്‍ പലരും അശ്ലീല സൈറ്റുകള്‍ തുറക്കുന്നത്. അഞ്ചു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.