സ്വന്തം ലേഖകന്‍: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. നേതാജി കൊല്ലപ്പെട്ടെന്ന് കരുതുന്ന വിമാനാപകടത്തിനു ശേഷം നടന്ന അന്വേഷണത്തെക്കുറിച്ചുള്ളവയാണ് പുറത്തുവിട്ടവയില്‍ പ്രധാനം.
ഇവയുള്‍പ്പെടെ 50 സര്‍ക്കാര്‍ രേഖകളാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. www.netajipapers.gov.in എന്ന വെബ് പോര്‍ട്ടലിലൂടെയാണ് രേഖകള്‍ പുറത്തുവിട്ടത്. 50 രേഖകളില്‍ പത്ത് എണ്ണം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ളതാണ്.
പത്ത് എണ്ണം ആഭ്യന്തര മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ളതും 30 എണ്ണം വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ളതുമാണ്.
1965 മുതല്‍ 2009 വരെയുള്ള രേഖകളാണ് പുറത്തുവിട്ടത്. നേതാജി കൊല്ലപ്പെട്ടുവെന്ന് കരുതുന്ന 1945 ലെ വിമാനാപകടത്തിന് ശേഷം നടന്ന അന്വേഷണത്തിന്റെ വിവരങ്ങള്‍ ഏറെ നാളായി അദ്ദേഹത്തിന്റെ ബന്ധുക്കളും മറ്റും ആവശ്യപ്പെട്ടുകൊണ്ടിരുന്നവയാണ്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല