1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 3, 2016

സ്വന്തം ലേഖകന്‍: കമല്‍ഹാസനെ വോട്ടു ചെയ്യാന്‍ പ്രോത്സാഹിപ്പിച്ച് ഇലക്ഷന്‍ കമ്മീഷന്റെ ട്വീറ്റ്, താനുണ്ടാവില്ലെന്ന് ഉലകനായകന്റെ മറുപടി. കഴിഞ്ഞ തവണ വോട്ടര്‍പട്ടികയില്‍ പേരില്ലാതിരുന്നതിനാല്‍ വോട്ട് ചെയ്യാന്‍ കമലാഹാസനു കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് താരത്തിന്റെ പരാതിയെ തുടന്ന് ഇലക്ഷന്‍ കമ്മീഷന്‍ നേരിട്ട് ഇടപെടുകയായിരുന്നു.

ഇത്തവണ വോട്ടര്‍ പട്ടികയില്‍ താരത്തിന്റെ പേരുള്‍പ്പെട്ട ഭാഗം സ്‌ക്രീന്‍ഷോട്ടെടുത്ത് തമിഴ്‌നാട് ഇലക്ഷന്‍ കമ്മീഷന്‍ ട്വിറ്ററില്‍ പോസ്റ്റിടുകയായിരുന്നു. എന്നാല്‍ കമലാഹാസന്‍ ഇത്തവണ വോട്ട് ചെയ്യാന്‍ എത്തില്ലാ എന്നറിഞ്ഞപ്പോള്‍ കമ്മീഷന്‍ ട്വിറ്റ് പിന്‍വലിച്ചു.

ഇത്തവണത്തെ പോളിങ് ദിവസം അമേരിക്കയിലായിരിക്കും എന്ന് കമലഹാസന്‍ വ്യക്തമാക്കി. കമലാഹാസന്റെ അടുത്ത ചിത്രം സബാഷ് നായിഡു വിന്റെ ചിത്രീകരണം മെയ് 14 ന് അമേരിക്കയില്‍ തുടങ്ങുകയാണ്. മലയാളത്തിലെ പ്രശസ്ത സംവിധായകന്‍ ടി.കെ.രാജീവ് കുമാറാണ് സബാഷ് നായിഡു ഒരുക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.