സ്വന്തം ലേഖകന്‍: ‘ഒന്ന് അറസ്റ്റ് ചെയ്യാമോ’, ഇന്‍സ്റ്റാഗ്രാമില്‍ താരമായ ജര്‍മ്മന്‍ സുന്ദരി പോലീസുകാരിയോട് ആരാധകരുടെ ചോദ്യം. ജര്‍മ്മന്‍കാരിയായ അഡ്രിയാന്‍ കൊളോസയാണ് ഇന്‍സ്റ്റാഗ്രാമിലെ 95,000 ത്തോളം വരുന്ന ആരാധകരെ കൊണ്ട് സഹികെട്ടിരിക്കുന്നത്. ഒന്ന് അറസ്റ്റ് ചെയ്യൂ എന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് ആരാധകരാണ് ഇവരുടെ അക്കൗണ്ടില്‍ എത്തുന്നത്.
സുന്ദരിയായ സീനിയര്‍ പോലീസ് ഓഫീസര്‍ എന്നതിനേക്കാള്‍ കോളേസയുടെ ശരീര സൗന്ദര്യമാണ് ആരാധകരെ ഉണ്ടാക്കുന്നത്. ഫിറ്റ്നസിന്റെ ഭാഗമായി ഓണ്‍ലൈനില്‍ തന്റെ ശരീരസൗന്ദര്യം സ്ഥിരം പ്രദശിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് ഇവര്‍ക്ക് ആരാധകര്‍ കൂടി. വനിതാ ബോഡി ബില്‍ഡര്‍ കൂടിയായ ഈ 31 കാരി തന്റെ സിക്സ് പാക്കും കൊഴുപ്പ് ലവലേശമില്ലാത്ത അരക്കെട്ടും കൈയ്യിലെയും കാലിലെയും മസിലുകളുമെല്ലാം ആരാധകര്‍ക്ക് മുന്നില്‍ സ്ഥിരമായി പ്രദര്‍ശിപ്പിക്കാറുണ്ട്.
1.73 മീറ്റര്‍ ഉയരമുള്ള അഡ്രിയാന സ്വന്തം വര്‍ക്കൗട്ടിന്റെ അനേകം ചിത്രങ്ങളാണ് ആഴ്ചതോറും പോസ്റ്റ് ചെയ്യുന്നത്. ഓരോ ചിത്രത്തിന് കീഴിലും ആരാധകര്‍ പോസ്റ്റ് ചെയ്യുന്ന കമന്റുകളും രസകരമാണ്. അനേകരാണ് അറസ്റ്റു ചെയ്യാമോ എന്നാണ് പലരുടേയും ചോദ്യം. അഡ്രിയാന പിടിക്കുമെങ്കില്‍ അതിവേഗതയില്‍ വാഹനമോടിച്ച് ട്രാഫിക് നിയമം തെറ്റിക്കാന്‍ യുവാക്കള്‍ തയ്യാറാണ്.
2015 ല്‍ ബോഡി ബില്‍ഡിംഗ് ഡബ്ള്യൂഎമ്മില്‍ പങ്കെടുത്തിട്ടുള്ള അഡ്രിയാനയുടെ ജോലി അപകടങ്ങള്‍, ഗാര്‍ഹിക പീഡനങ്ങള്‍, ചെറിയ ചെറിയ വഴക്കുകള്‍ എന്നിവ കൈകാര്യം ചെയ്യുകയാണ്. ജോലി കഴിഞ്ഞുള്ള സമയം ജിമ്മില്‍ ചെലവഴിക്കുന്ന അഡ്രിയാനയുടെ ശരീര പ്രദര്‍ശനം നല്ല കാര്യത്തിന് വേണ്ടിയായതിനാല്‍ ഉന്നതോദ്യോഗസ്ഥര്‍ക്കും എതിര്‍പ്പില്ല.
തന്റെ ഫോട്ടോകള്‍ ഒരിക്കലും നഗ്നതാ പ്രദര്‍ശനത്തിന് വേണ്ടിയല്ലെന്നും സ്ത്രീകളില്‍ ഫിറ്റ്നസ് പരിപാലനവും ആരോഗ്യ ജീവിതവും സംബന്ധിച്ച പ്രചരണത്തിന് വേണ്ടിയാണെന്നും ആഡ്രിയാന ഇവര്‍ പറയുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല