1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2016

സ്വന്തം ലേഖകന്‍: സൂര്യന്‍ അസ്തമിച്ചാല്‍ ശവമാകുന്ന പാക് സഹോദരമാര്‍ വൈദ്യശാസ്ത്രത്തിന് അത്ഭുതമാകുന്നു. പാകിസ്താനിലെ ഖുതെ പ്രവിശ്യ നിവാസികളായ ഷോയിബ് അഹമ്മദ്, അബ്ദുള്‍ റാഷിദ് എന്നീ കുട്ടികളാണ് അത്ഭുത രോഗത്താല്‍ വലയുന്നത്. പകല്‍ സമയത്ത് മറ്റേതൊരു കുട്ടികളെയും പോലെ സജീവമാണ് ഈ സഹോദരങ്ങള്‍.

എന്നാല്‍ സൂര്യന്‍ അസ്തമിച്ച് കഴിഞ്ഞാല്‍ ഇരുവരെയും തളര്‍ച്ച ബാധിക്കുന്നു. പിന്നീട് ഒരിഞ്ച് അനങ്ങാനോ സംസാരിക്കാനോ ഇവര്‍ക്ക് സാധിക്കില്ല. ഒന്‍പതും പതിമൂന്നും വയസുള്ള സഹോദരങ്ങളുടെ ഏറ്റവും ഇളയ സഹോദരനായ ഒരു വയസുകാരന്‍ ഷൊയേബിനും ഇതേ അസുഖത്തിന്റെ നിഴലിലാണ്.

സോളാര്‍ കിഡ്‌സ് എന്നാണ് പാക് മാധ്യമങ്ങള്‍ ഈ കുട്ടികളെ വിശേഷിപ്പിക്കുന്നത്. സൂര്യനസ്തമിച്ചാല്‍ കുട്ടികള്‍ ജീവച്ഛവമാകുന്നതിന്റെ കാരണം കണ്ടെത്താനാകാതെ വലയുകയാണ് പാകിസ്താനിലെ ഡോക്ടര്‍മാര്‍. കുട്ടികളുടെ അപൂര്‍വ രോഗത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ലെന്ന് പാകിസ്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടികളുടെ രക്ത സാമ്പിള്‍ വിദേശ ലാബുകളിലേക്ക് അയച്ച് കാത്തിരിക്കുകയാണ് അവര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.