1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 9, 2016

സ്വന്തം ലേഖകന്‍: ഉസാമ ബിന്‍ ലാദനെ വധിച്ചതിനു പകരമായി പാക് സിഐഎ തലവനെ ഐഎസ്‌ഐ വിഷം കൊടുത്തു കൊന്നതായി ആരോപണം. ലാദന്‍ കൊല്ലപ്പെട്ടു രണ്ടു മാസങ്ങള്‍ക്കകം പാക്കിസ്ഥാനിലെ അമേരിക്കന്‍ ചാര സംഘടനാ മേധാവി മാര്‍ക്ക് കെല്‍ട്ടനെ പാക് ചാരസംഘടനയായ ഐഎസ്‌ഐ വിഷം കൊടുത്തു കൊന്നതായാണ് റിപ്പോര്‍ട്ട്. വാഷിംഗ്ടണ്‍ ടൈസാണ് വാര്‍ത്ത പുറത്തു വിട്ടത്.

ലാദന്‍ കൊല്ലപ്പെട്ടു രണ്ടു മാസങ്ങള്‍ക്കകം സിഐഎയുടെ സ്‌റ്റേഷന്‍ മാസ്റ്ററായിരുന്നു മാര്‍ക് കെല്‍ട്ടന്‍ അടിയന്തരമായി നാട്ടിലേക്കു മടങ്ങുകയായിരുന്നു. ആരോഗ്യനില മോശമാണെന്നും പാക്ക് ഭരണകൂടുവുമായി യോജിച്ചു പോകാന്‍ കഴിയില്ലെന്നുമായിരുന്നു കാരണങ്ങളായി പറഞ്ഞത്.

എന്നാല്‍ സിഐഎ മേധാവിക്കു പാക്ക് ചാരസംഘടന വിഷം നല്‍കിയതായിരുന്നു എന്ന് വാഷിങ്ടണ്‍ ടൈംസ് റിപ്പോര്‍ട്ട് പറയുന്നു. ഇദ്ദേഹം പാക്കിസ്ഥാന്‍ വിടുമ്പോള്‍ വേദനയാല്‍ പുളയുകയായിരുന്നു എന്ന് സിഐഎയുടെ ഉന്നത ഉദ്യേഗസ്ഥരെ ഉദ്ധരിച്ചാണ് പത്രം വെളിപ്പെടുത്തുന്നത്. അമേരിക്കയില്‍ എത്തിച്ചതിനു ശേഷം ചികിത്സ നല്‍കിയെങ്കിലും ഫലം കണ്ടില്ല.

തനിക്കാരോ വിഷം നല്‍കിയെന്നു മാര്‍ക്ക് കെല്‍ട്ടനും സംശയിച്ചിരുന്നു. അതുകൊണ്ടു തന്നെ പാക്കിസ്ഥാനില്‍ വച്ച് അദ്ദേഹത്തിനാരോ വിഷം നല്‍കിയെന്ന നിഗമനത്തിലാണു സിഐഎയിലെ ഒരു കൂട്ടം ഉദ്യോഗസ്ഥര്‍. എന്നാല്‍ ഇതിന് ആവശ്യമായ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല.

പാക്കിസ്ഥാനിലെ രഹസ്യ കേന്ദ്രത്തില്‍ യുഎസ് ആക്രമണത്തില്‍ ലാദന്‍ വധിക്കപ്പെട്ടതോടെ അമേരിക്കയുടെയും പാക്കിസ്ഥാന്റെയും രഹസ്യാന്വേഷണ ഏജന്‍സികള്‍ തമ്മിലുള്ള ബന്ധം വഷളായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.