സ്വന്തം ലേഖകന്‍: ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ ഭീഷണിയില്‍ കാനഡ, ഫോര്‍ട്ട് മക്മറെ നഗരം ചാമ്പലാകുമെന്ന് ആശങ്ക. പടരുന്ന കാട്ടുതീയില്‍ നഗരം പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. ശനിയാഴ്ചയോടെ ചിലയിടങ്ങളില്‍ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത് രക്ഷാപ്രവര്‍ത്തകര്‍ക്ക് ആശ്വാസം പകന്നുണ്ട്.
അഗ്‌നിശമന സേനയും നാട്ടുകാരും ഉള്‍പ്പെടെ തീകെടുത്താന്‍ ശ്രമിച്ചെങ്കിലും തീ നിയന്ത്രണാതീതമായി പടര്‍ന്നുപിടിക്കുകയായിരുന്നു. രണ്ടു ദിവസമായി തുടരുന്ന കാട്ടുതീ ഇതുവരെ 1,600 വീടുകള്‍ കത്തിനശിച്ചിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഫോര്‍ട്ട് മക്മറെയില്‍ കാട്ടുതീ നഗരത്തിലെ കെട്ടിടങ്ങളിലേക്കും മറ്റും പടര്‍ന്നതോടെ ഒറ്റപ്പെട്ടു പോയ ആളുകളെ ഹെലികോപ്റ്ററിലാണ് രക്ഷപ്പെടുത്തിയത്.
88,000 ത്തിലേറെ ആളുകള്‍ ഈ നഗരം ഉപേക്ഷിച്ച് ഇപ്പോള്‍ പാലായനം ചെയ്തിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. താപനില വര്‍ദ്ധിക്കുന്നതും കാറ്റിന്റെ വേഗത കൂടുന്നതും തീപിടുത്തത്തിന്റെ കാഠിന്യം വര്‍ദ്ധിപ്പിക്കുകയാണ്. കൂടുതല്‍ അഗ്‌നിശമന സേനാംഗങ്ങളേയും രക്ഷാപ്രവര്‍ത്തകരേയും രംഗത്തിറക്കി തീയിന്റെ മുന്നേറ്റം തടയാനുള്ള കഠിന പരിശ്രമത്തിലാണ് പ്രാദേശിക ഭരണകൂടം.
കാട്ടുതീ കെടുത്താന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്നെ അധികൃതര്‍ അറിയിച്ചു. പാര്‍പ്പിടം ഒഴിഞ്ഞു പോരേണ്ടിവന്ന ഒരു ലക്ഷത്തോളം പേരുടെ ദുരിതാശ്വാസത്തിന് ആല്‍ബര്‍ട്ട് പ്രവിശ്യാ ഭരണകൂടം പത്തു കോടി ഡോളര്‍ ദുരിതാശ്വാസം അനുവദിച്ചിട്ടുണ്ട്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല