1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 9, 2016

സ്വന്തം ലേഖകന്‍: സീസണ്‍ സമയത്തെ ഉയര്‍ന്ന ടിക്കറ്റ് നിരക്ക്, കണക്കുകള്‍ ഹാജരാക്കാന്‍ വിമാന കമ്പനികളോട് ഡിസിജിഎ. ദുരന്ത സമയത്തും സീസണുകളിലും വിമാന ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയ കമ്പനികളാണ് കുരുക്കിലായത്. ടിക്കറ്റുകളുടെ വിവരങ്ങളും ആ റൂട്ടുകളില്‍ നിന്നു ലഭിച്ച ലാഭത്തിന്റെ കണക്കുകളും ഹാജരാക്കാനാണ് വ്യോമയാന നിയമകാര്യ സമിതി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിസിജിഎ) നിര്‍ദ്ദേശം.

ഉയര്‍ന്ന നിരക്കില്‍ ടിക്കറ്റുകള്‍ വിറ്റഴിച്ച റൂട്ടുകളെ പറ്റിയുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ അനുവദിച്ച ടിക്കറ്റിന്റെ വിവരങ്ങളും ഇതു വഴി നേടിയ ലാഭ വിവരവും കമ്പനികളോട് ആവശ്യപ്പെട്ടതായി ഡിജിസിഎ അധികൃര്‍ സ്ഥിരീകരിച്ചു.

മുംബൈ ശ്രീനഗര്‍, കൊല്‍ക്കത്ത ഗോഹട്ടി, കൊല്‍ക്കത്ത പോര്‍ട്ട് ബ്ലയര്‍, ഡെല്‍ഹി ശ്രീനഗര്‍, ഡെല്‍ഹി ലേ, ഡെല്‍ഹി ഡെറാഡൂണ്‍, ഡെല്‍ഹി പാട്‌ന, ഡെല്‍ഹി മുംബൈ, ബംഗളൂരു ഡെല്‍ഹി, ഡെല്‍ഹി ഹൈദരാബാദ്, മുംബൈ ഹൈദാരാബാദ് എന്നീ റൂട്ടുകളിലാണ് ഡിജിസിഎ പിടിമുറുക്കിയിരിക്കുന്നത്.
ഇത്തരത്തിലുള്ള യാത്രകളുടെ വിവരങ്ങള്‍ അടുത്ത മാസം മുതല്‍ പ്രസിദ്ധീകരിക്കാനും ഡിസിജിഎ ആലോചിക്കുന്നുണ്ട്.

അനധികൃതമായി ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിക്കുന്നത് തടയുന്നതിനായി ഈ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണവും സാധാരണ നിരക്ക് സംബന്ധിച്ച വിവരവും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര സര്‍വീസുകളില്‍ എന്ന പോലെ അന്താരാഷ്ട്ര സര്‍വീസുകളിലും ടിക്കറ്റ് നിരക്ക് ഉയര്‍ത്തുന്ന പ്രശ്‌നത്തില്‍ ഡിജിസിഎ ഇടപെടണമെന്നത് ഏറെക്കാലമായുള്ള ആവശ്യമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.